ലൗ ജിഹാദെന്ന് ആരോപിച്ച് യുപിയില്‍ കമിതാക്കള്‍ക്കു നേരെ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സംഘടനയുടെ സദാചാര ആക്രമണം

മീററ്റ്: ലൗ ജിഹാദെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കമിതാക്കള്‍ക്കു നേരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. പൊലീസ് നോക്കിനില്‍ക്കെ യുവാവിനേയും പെണ്‍കുട്ടിയേയും ജനമധ്യത്തില്‍ യുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചു.

നിങ്ങള്‍ എവിടെ നിന്നും വരുന്നു, ഇവിടെ എന്താണ് ചെയ്യുന്നത്, നിന്റെ പിതാവിന്റെ പേരെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് കമിതാക്കളെ ജനമധ്യത്തില്‍ യുവവാഹിനി പ്രവര്‍ത്തകര്‍ സദാചാര ഗൂണ്ടായിസത്തിന് ഇരയാക്കിയത്. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ ഉത്തരം പറഞ്ഞതോടെ നിങ്ങള്‍ മതപരിവര്‍ത്തനം നടത്തിയവരാണോ നിങ്ങളുടെ മാതാപിതാക്കളുടേതും നിങ്ങളുടേയും പേരുകള്‍ തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്നും ചോദിച്ചായി യുവവാഹിനി പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍. തുടര്‍ന്ന് ഇരുവരേയും ജനമധ്യത്തിലൂടെ പിടിച്ചുവലിച്ചു കൊണ്ടുപോയി. പിന്നീട് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം വീടിനുള്ളിൽ യുവാവിനെയും യുവതിയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് യുവവാഹിനി പ്രവര്‍ത്തകരുടെ ആരോപണം. അതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തതെന്നും പ്രവര്‍ത്തകര്‍ വാദിക്കുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രൂപംകൊടുത്ത സംഘടനയാണ് ഹിന്ദു യുവവാഹിനി.സാംസ്‌കാരിക സംഘടന എന്ന നിലയില്‍ രൂപീകരിച്ച സംഘടന സദാചാര ഗുണ്ടായിസം നടപ്പാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ സ്ത്രീ സംരക്ഷണത്തിനെന്ന പേരില്‍ ആന്റി റോമിയോ സ്ക്വാഡിന് രൂപം നല്‍കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീ പുരുഷന്മാരെ അപമാനിച്ച പേരില്‍ സ്ക്വാഡിനെതിരെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top