ബാഹുബലിപോലെ മഹാഭാരതം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് കിംഗ്‌ ഖാന്‍

ഷാറൂഖ് ഖാന്‍

മഹാഭാരതം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് ബോളിവുഡ് കിം ഷാറൂഖ് ഖാന്‍. അദ്ദേഹത്തിന്റെ സ്വപ്‌ന പ്രൊജക്ട് ഏതാണെന്ന ചോദ്യത്തിനാണ് ബാഹുബലിപോലെ മഹാഭാരതം നിര്‍മ്മിക്കണമെന്നുള്ള തന്റെ ആഗ്രഹം കിം ഖാന്‍ വെളിപ്പെടുത്തിയത്.

തന്റെ സ്വപ്‌നമാണ് മഹാഭാരതത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത്. എന്നാല്‍ അതിനുള്ള ബജറ്റ് തന്റെ പക്കലില്ല. അന്താരാഷ്ട്ര തലത്തില്‍ മഹാഭാരതം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നുകില്‍ ബാഹുബലിയോളം അല്ലെങ്കില്‍ അതിനേക്കാള്‍ വലുതായി ചിത്രം അവതരിപ്പിക്കണം ഷാറൂഖ് പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാറൂഖിന്റെ വെളിപ്പെടുത്തല്‍.

”It’s my dream to make Mahabharata for the screen… it’s been for years now. But I don’t think I have the budget to do that, unless I collaborate. This one has to go out into the international markets. So you have to collaborate with someone who’s international. You don’t take up a subject like the Mahabharata and make it any less. It should be on the scale of a Baahubali, or one that is even larger”

മഹാഭാരതം പ്രമേയമായി മലയാളമടക്കമുളള ഭാഷകളില്‍ സിനിമകള്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയോടൊപ്പമാണ് കിം ഖാന്‍ തന്റെ സ്വപ്‌ന പ്രൊജക്ടിനെ സംബന്ധിച്ച് വെളിപ്പെടുത്തുന്നത്. 400 കോടി മുടക്കി മഹാഭാരതം സംവിധാനം ചെയ്യുമെന്ന് രാജമൗലി പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദിയടക്കമുള്ള ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതില്‍തന്നെ ഷാറൂഖ് ഖാന്‍ കര്‍ണനാകുമെന്നും , അമീര്‍ ഖാന്‍, മോഹന്‍ലാല്‍, കമലഹാസന്‍, അടക്കമുള്ള വന്‍ താരനിര സിനിമയിലുണ്ടാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top