special page

ഇനി സ്‌പേം കൗണ്ട് അറിയാനും ആപ്പ്; പ്രമേഹം പരിശോധിക്കുന്ന അത്ര എളുപ്പത്തില്‍ സംഗതിയറിയാം

പ്രതീകാത്മക ചിത്രം

സ്‌പേം കൗണ്ട് പരിശോധിച്ചവര്‍ക്കറിയാം അതിന് വേണ്ടിവരുന്ന ചടങ്ങ്. വെറുതെ പ്രമേഹം പരിശോധിക്കുന്നതുപോലെ അല്പം സാമ്പിളെടുത്ത് വച്ച് ടപ്പേന്ന് റിസള്‍ട്ടും കിട്ടിയാല്‍ എത്ര രസമായിരിക്കുമെന്ന് ആരും ചിന്തിച്ചുപോകും. സ്‌പേം കൗണ്ട് കുറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അനുയോജ്യമായ ഭക്ഷണമൊക്കെ കഴിച്ച് ഡോക്ടറുടെ അടുത്ത് എത്തേണ്ടിവരുന്ന അവസ്ഥയ്ക്കുമുമ്പേ കൗണ്ട് കൂട്ടാന്‍ പറ്റുമോ എന്ന് നോക്കാം, അങ്ങനെ പലവിധ പ്രയോജനങ്ങളുണ്ട്. തീര്‍ത്തും സ്വകാര്യമായി സംഗതി നടക്കുകയും ചെയ്യും. ഇത് പ്രായോഗികമാകാന്‍ അധിക കാലം കാത്തിരിക്കേണ്ടിവരില്ല. കാരണം ഇത്തരമൊന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് മസാച്ചുസെറ്റ്‌സിലെ ഒരുകൂട്ടം ഗവേഷകര്‍

ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഈ വിദ്യയിലെ ഹീറോ. 98% കൃത്യത തരാന്‍ ഈ മൊബൈല്‍ ആപ്പിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഏതുസമയത്തും ഇത് ഉപയോഗിക്കാം. കുറഞ്ഞ ചിലവിലും ഇവന്‍ മുമ്പനാണ്. അല്പം ചെലവ് വരുന്നത് എന്തിനാണെന്നല്ലേ, അത് ഒരു കൊച്ച് ഉപകരണത്തിനാണ്. ശുക്ലം വയ്ക്കാനും അത് ഇലക്ട്രോണിക് കണ്ണുകളിലൂടെ പരിശോധിക്കാനും വേണ്ടി പ്രമേഹം പരിശോധിക്കുന്ന ഉപകരണത്തിന്റെ മാതൃകയിലുള്ള കൊച്ച് യന്ത്രം. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ കളയുന്ന സ്ട്രിപ്പുകളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.

നാലരക്കോടിയോളം ദമ്പതികളാണ് ലോകത്താകമാനം വന്ധ്യത മൂലം കഷ്ടപ്പെടുന്നത്. ഇതിന് ചികിത്സ തേടിയെത്തുന്നവരെ പണമീടാക്കി കഴുത്തറുക്കുക എന്നത് മിക്ക ആശുപത്രികളുടേയും നയവുമാണ്. വന്ധ്യത അകറ്റാന്‍ ഏതറ്റംവരെയും ദമ്പതികള്‍ പോകും എന്നറിയാവുന്ന ആശുപത്രികള്‍ പണമീടാക്കാന്‍ നല്ല മിടുക്ക് കാണിക്കും. ഈ അവസരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. ആശുപത്രിയുടെ സഹായമില്ലാതെ ഇത്തരത്തിലൊരു ടെസ്റ്റ് നടത്താന്‍ സഹായിക്കുന്ന ആപ്പും ഉപകരണവും അധികം വൈകാതെ വിപണിയിലെത്തും. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ ഉപകരണം കുറഞ്ഞ ചിലവില്‍ എത്തിക്കാനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top