പശുവിനെ കറക്കുന്ന കളി അംഗീകരിക്കാനാവില്ലെന്ന് ഗെയിം കമ്പനിക്ക് കത്ത്; നടപടിയെ കളിയാക്കല്‍കൊണ്ട് മൂടി സാമൂഹ്യമാധ്യമങ്ങള്‍

‘നിന്റെന്‍ഡോയുടെ’ കൗ മില്‍ക്കിംഗ് ഗെയിം

പശുവിനോടുള്ള അമിത സ്‌നേഹം ഇങ്ങ് ഇന്ത്യയിലുള്ള ചിലര്‍ക്കുമാത്രമല്ല, ലോകത്തെ മറ്റുപലര്‍ക്കുമുണ്ട്. പശുവിനെ നേരിട്ട് ഉപദ്രവിക്കുന്നതുപോയിട്ട് പശുവിന്റെ ചിത്രത്തില്‍ തുറിച്ചുനോക്കായാല്‍ പോലും അങ്ങനെയുള്ളവര്‍ക്ക് നോവും. ഗെയിമാണെങ്കില്‍ പോലും അങ്ങനെതന്നെയാണ് അവര്‍ക്ക്. സഹിക്കാനാവില്ല ഗോക്കളെ അപമാനിക്കുന്നതൊന്നും. അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിച്ച് കളിയാക്കലുകള്‍ ഏറ്റുവാങ്ങുകയാണ് മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ സ്ഥാപക ഇന്‍ഗ്രിഡ്.

നിന്റെന്‍ഡോ എന്ന ഗെയിം കമ്പനി പുറത്തിറക്കിയ പുത്തന്‍ ഗെയിമാണ് പെറ്റയെ ചൊടിപ്പിച്ചത്. നിന്റെന്‍ഡോ സ്വിച്ച് എന്ന കണ്‍സോളിലാണ് പുതിയ കറക്കല്‍ ഗെയിം ഉള്‍പ്പെടുത്തിയിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പശുവിനെ കറക്കലായിരുന്നു കളി. രണ്ടുപേര്‍ക്ക് കളിക്കാം. നിശ്ചിത സമയത്ത് കൂടുതല്‍ കറന്ന് പാലെടുക്കുന്നയാള്‍ വിജയി. കറക്കുന്ന കളികണ്ട് ഹാലിളകിയ പെറ്റയുടെ സ്ഥാപക ഉടനെ ഗെയിം കമ്പനിക്ക് കത്തയച്ചു, ‘ഇത് അസഹനീയം’

മൃഗ സ്‌നേഹം അമിതമായപ്പോള്‍ കളിക്കുന്നത് യതാര്‍ഥ പശുവല്ല, ഗെയിമാണെന്ന് ഇന്‍ഗ്രിഡ് മറന്നു. സ്വയം സുഹൃത്തിന്റെ അനാശ്യാസ്യവുമായി ബന്ധപ്പെട്ട ഉദാഹരണം പറഞ്ഞ് സുഹൃത്തിനെത്തന്നെ ഇടിക്കുന്ന ‘മിസ്റ്റര്‍ പോഞ്ഞിക്കരയേപ്പോലെ’ ഗെയിം കളിച്ചുനോക്കുന്നതിനിടയില്‍ പെറ്റ നിയന്ത്രണം വിട്ടു. എന്തായാലും സോഷ്യല്‍മീഡിയ പെറ്റയെ കളിയാക്കല്‍കൊണ്ട് മൂടുകയാണ്. മൃഗസ്‌നേഹം വളരെ നല്ല കാര്യമാണെങ്കിലും ഇത് അല്‍പം കൂടുതലാണെന്നാണ് കളിയാക്കുന്നവര്‍ പറഞ്ഞുവയ്ക്കുന്നത്.

നിന്റെന്‍ഡോ സ്വിച്ചിലെ കളികളെ പരിചയപ്പെടുത്തുന്ന വീഡിയോ

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top