രണ്ടുവര്‍ഷം കൊണ്ട് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കുക കഠിനമാണെന്ന് വാഹന നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍

പ്രതീകാത്മക ചിത്രം

ബിഎസ് സ്റ്റേജ് 4 ലേക്ക് വാഹനങ്ങള്‍മാറിയ സമയത്തുതന്നെ അടുത്ത രണ്ടുവര്‍ഷം കൊണ്ട് എഞ്ചിനുകള്‍ ബിഎസ് 6ലേക്ക് മാറണം എന്നും വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു. ബിഎസ് 5 എന്ന സ്റ്റേജിലേക്ക് പോകാതെയാണ് ബിഎസ് 6ലേക്കുള്ള ചാട്ടം. എന്നാല്‍ ഈ മാറ്റം രണ്ടുവര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ വലിയ ബുദ്ധിമുട്ടുകളുണ്ട് എന്ന് വാഹന നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ അറിയിച്ചു.

രണ്ടുവര്‍ഷം കൊണ്ട് ബിഎസ് 6 നിലവാരത്തിലേക്ക് മാറ്റം ആരംഭിച്ച് 2020 ഏപ്രില്‍ മാസം ആകുമ്പോഴേക്ക് ഒറ്റ വാഹനം പോലും ബിഎസ് 6 നിലവാരത്തിന് താഴെ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് മലിനീകരണ നിയന്ത്രണ അതോറിറ്റി ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലം ഇത് സാധ്യമാക്കാന്‍ തടസമുണ്ടെന്നാണ് വാഹന നിര്‍മാതാക്കളുടെ വാദം.

ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിരുത്സാഹപ്പെടുത്തണമെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ടാക്‌സ് ഈടാക്കാമല്ലോ എന്നും വാഹന നിര്‍മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആരാഞ്ഞു. പരിഗണന വേണമെന്നുതോന്നിയ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി എന്ന് പിന്നീട് അദ്ദേഹം പറയുകയുണ്ടായി.

ബിഎസ് 4 ലേക്ക് ഇരുചക്ര വാഹനങ്ങള്‍ മാറിയപ്പോള്‍ത്തന്ന വാഹന നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടായിരുന്നു. വില്‍ക്കാനാവാത്ത വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനാണ് വാഹന നിര്‍മാതാക്കളുടെ ശ്രമം. കൂട്ടമായി വാഹനങ്ങള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറിച്ചുവില്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top