“എന്നോട് കളിക്കരുത്, കളിച്ചാല്‍ നീയുമില്ല നീ സ്‌നേഹിക്കുന്നവരുമില്ല” പുതിയ സ്‌പൈഡര്‍മാന്‍ സിനിമയുടെ ഔദ്യോഗിക മലയാളം ട്രെയ്‌ലര്‍ ശ്രദ്ധിക്കപ്പെടുന്നു

പ്രതീകാത്മക ചിത്രം

പുതുചരിത്രം രചിച്ച് സ്‌പൈഡര്‍മാന്‍ സിനിമയുടെ മലയാളം ട്രെയിലറെത്തി. നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് എന്നാണ് പുതിയ സ്‌പൈഡര്‍മാന്‍ പതിപ്പിന്റെ പേര്. പുതിയതായി പുറത്തിറങ്ങിയ ട്രെയിലറിലെ മലയാളത്തില്‍ ഒരല്‍പം കല്ലുകടിയുണ്ടെങ്കിലും ട്രെയിലര്‍ കിടിലനാക്കി സോണി പിക്‌ച്ചേഴ്‌സ് കുറവുകള്‍ മറികടന്നിരിക്കുന്നു.

പുതിയ സിനിമയില്‍ സ്‌പൈഡര്‍മാന്‍ കഥാപാത്രത്തിനൊപ്പം സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളായ അയണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും അതിഥി വേഷങ്ങളായി പ്രത്യക്ഷപ്പെടും. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് പതിപ്പുകളുടെ ട്രെയ്‌ലറുകളും റിലീസ് ചെയ്തിട്ടുണ്ട്.

സാധാരണ ഇംഗ്ലീഷ് ഡബ്ബ് സിനിമകളുടെ അത്രയും മോശമല്ല ചിത്രത്തിന്റെ ട്രെയിലര്‍ എങ്കിലും മലയാളത്തില്‍ കാണുന്നത് കുട്ടികള്‍ക്കാവും കൂടുതല്‍ ഇഷ്ടപ്പെടുക. കേരളത്തിലെ ഇംഗ്ലീഷ് സിനിമാ ആരാധകര്‍ക്ക് ഇംഗ്ലീഷ് സിനിമ ഇംഗ്ലീഷില്‍ത്തന്നെ കാണാനാണ് താല്‍പര്യമെന്നിരിക്കെ സ്‌പൈഡര്‍മാന്‍ മലയാള പരീക്ഷണത്തെ മലയാളികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണം

ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍ കേന്ദ്ര കഥാപാത്രമായ സ്‌പൈഡര്‍മാനായി പ്രത്യക്ഷപ്പെടുന്നത് ടോം ഹോളണ്ടാണ്. കെവിന്‍ ഫെയ്ജും ആമി പാസ്‌കലും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം മൈക്കല്‍ ഗിയാച്ചിനോ നിര്‍വഹിക്കുന്നു. കൊളംബിയ പിക്‌ച്ചേഴ്‌സും മാര്‍വലും എല്‍ സ്റ്റാര്‍ ക്യാപ്പിറ്റലും ചേര്‍ന്ന് ജൂലൈ 7ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top