ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി സുരഭി ലക്ഷ്മി, മികച്ച നടന്‍ അക്ഷയ് കുമാര്‍

അറുപത്തിനാലാമാത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടമുള്ള പുരസ്‌കാരം അക്ഷയ് കുമാറിന് ലഭിച്ചു. റസ്റ്റം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളി നടി സുരഭിക്കാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായും തെരഞ്ഞെടുത്തപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യം പുഷ്‌കര്‍ നേടി. മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് പരാമര്‍ശം.

വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്ന് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളായിരുന്നു ദേശീയ ജൂറിക്കു മുന്നില്‍.

മറ്റ് പുരസ്കാരങ്ങള്‍
മികച്ച നടന്‍- അക്ഷയ് കുമാര്‍
മിരച്ച നടി-സുരഭി ലക്ഷ്മി

മികച്ച മലയാള ചിത്രം- മഹേഷിന്റെ പ്രതികാരംമോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം
മികച്ച മലയാളം സിനിമ- മഹേഷിന്റെ പ്രതികാരം
മികച്ച തിരക്കഥ- ശ്യാം പുഷ്കര്‍
മികച്ച ബാലതാരം-ആദില്‍ ബാലകൃഷ്ണന്‍( കുഞ്ഞുദൈവം)

മികച്ച ഹിന്ദി ചിത്രം- നീരജ
തമിഴ് ചിത്രം- ജോക്കര്‍
മികച്ച ഗുജറാത്തി ചിത്രം- റോങ് സൈഡ് രാജു
മികച്ച മറാത്തി ചിത്രം-ദശക്രിയ
മികച്ച ബംഗാളി ചിത്രം-ബിസര്‍ജന്‍
മികച്ച കന്നഡ ചിത്രം- റിസര്‍വ്വേഷന്‍

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം- പിങ്ക്
മികച്ച ശബ്ദസംവിധാനം- ജയദേവന്‍ (കാട് പൂക്കുന്നനേരം)
മികച്ച ഡോക്യുമെന്ററി ചിത്രം- ചെമ്പൈ
മികച്ച ഹ്രസ്വ ചിത്രം- അബ
മികച്ച സിനിമാ നിരൂപണം- ജി ധനഞ്ജയന്‍,
ചലച്ചിത്ര സംബന്ധിയായ മികച്ച കൃതി-ലതാ സുര്‍ഗാഥ
മികച്ച വിദ്യാഭ്യാസ സിനിമ- ദി വാട്ടര്‍ഫാള്‍സ്
സംഘട്ടനം- പീറ്റര്‍ ഹെയ്ന്‍
മികച്ച ഛായാഗ്രാഹണം-24 ദ മൂവി
മികച്ച കുട്ടികളുടെ സിനിമ-ധനക്
മികച്ച സഹതാരം- സൈറ വസീം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top