ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രം
ദില്ലി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.സംവിധായകന് പ്രിയദര്‍ശന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് 64 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് ഫീച്ചര്‍ വിഭാഗത്തിലെ ജേതാക്കളെ നിര്‍ണയിക്കുന്നത്.
വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്ന് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളായിരുന്നു ദേശീയ ജൂറിക്കുമുന്നില്‍. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികള്‍ ഉണ്ട്. മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

മികച്ച നടന്- അക്ഷയ് കുമാര്‍
മിരച്ച നടി-സുരഭി-മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം
മികച്ച മലയാളം സിനിമ- മഹേഷിന്റെ പ്രതികാരം
മികച്ച തിരക്കഥ- ശ്യാം പുഷ്കര്‍
മികച്ച ശബ്ദസംവിധാനം- ജയദേവന് (കാട് പൂക്കുന്നനേരം)
മികച്ച ഡോക്യുമെന്ററി ചിത്രം- ചെമ്പൈ
മികച്ച ഹ്രസ്വ ചിത്രം- അബ
മികച്ച സിനിമാ നിരൂപണം- ജി ധനഞ്ജയന്,
ചലച്ചിത്ര സംബന്ധിയായ മികച്ച കൃതി-ലതാ സുര്‍ഗാഥ
മികച്ച വിദ്യാഭ്യാസ സിനിമ- ദി വാട്ടര്‍ഫാള്‍സ്
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക