യോഗി ആദിത്യ നാഥിന് ആന്റി റോമിയോ ആവാമെങ്കില്‍ ഇറ്റലിയില്‍ ആന്റി കൃഷ്ണ സംഘവും വേണമെന്ന് രാം ഗോപാല്‍ വര്‍മ്മ

പ്രതീകാത്മകചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സക്വാഡിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. വിശ്വാസ്യതയുള്ള കാമുകനായ റോമിയോയുടെ പേരെങ്ങനെ ഉത്തര്‍പ്രദേശില്‍ പൂവാലന്മാര്ക്കിടുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ ചോദിക്കുന്നത്. യോഗി ആദ്യത്യനാഥ് സര്‍ക്കാര്‍ യുക്തിക്ക് നിരക്കാത്ത താരതമ്യമാണ് നടത്തിയിരിക്കുന്നതെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു



ഇന്ത്യയില്‍ പൂവാലന്മാരെ യോഗി ആദിത്യനാഥ് റോമിയോ എന്ന് വിളിക്കുകയാണെങ്കില്‍, അങ്ങ് ഇറ്റലിയില്‍ പൂവാലന്മാര്ക്കായി ആന്റി കൃഷ്ണ സ്ക്വാഡ് ഉണ്ടാകുന്നതില്‍ കുഴപ്പമുണ്ടാകുമോ യെന്നും രാംഗോപാല്‍വര്‍മ്മ ട്വീറ്റില്‍ ചോദിക്കുന്നു. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ സര്‍ക്കാര്‍ പദമായി ഉപയോഗിക്കുന്നത് നിരുത്തരവാദപരമാണെന്നും രാം ഗോപാല്‍വര്‍മ്മ പറയുന്നു.


ഇതിന് മുന്‍പും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് രാംഗോപാല്‍വര്‍മ്മ. അദ്ദേഹത്തിന്റെ ഈ ട്വീറ്റിനെയും നിരവധിപേര്‍ പിന്തുണച്ചും എതിര്‍ത്തും രംഗത്തുവന്നു.

ദിവസങ്ങള്‍ക്കു മുന്‍പാണ് സംസ്ഥാനത്തെ പൂവാലന്മാരെ പിടിക്കുന്നതിനുവേണ്ടി പൊലീസിന്റെ നേതൃത്വത്തില്‍ ആന്റി റോമിയോ സംഘത്തെ സര്‍ക്കാര്‍ നിയമിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്ന വനിത പൊലീസുകാര്‍ അടങ്ങുന്ന ആന്റി റോമിയോ സംഘം സ്കൂളുകള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളിലെല്ലാം പൂവാലന്മാരെ തിരഞ്ഞ് സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഡിജിപിയുടെ നേതൃത്വത്തിലാണ് ആന്റി റോമിയോ സംഘത്തെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്ക്വാഡിനെതിരെ നിരവധി പരാതികളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക