കിടിലന്‍ ട്രെയിലറിലൂടെത്തന്നെ കാണികളെ വിറപ്പിച്ച് അനബെല്‍ എത്തി; സിനിമ തീയേറ്ററില്‍ കണ്ടാല്‍ എന്താണ് സ്ഥിതിയെന്ന് പ്രേക്ഷകര്‍

ട്രെയിലര്‍ ദൃശ്യം

പ്രേത സിനിമകളുടെ ആരാധകരെ സന്തോഷത്തിലാഴ്ത്തി അനബല്‍ എത്തുന്നു. പതിവുപോലെ സിനിമ കാണുന്നവരെ പേടിപ്പിച്ച് വിറപ്പിക്കുക എന്നതാണ് ക്രിയേഷന്‍ എന്നുപേരിട്ടിരിക്കുന്ന ഈ ഭാഗത്തിന്റേയും ഉദ്ദേശം. ട്രെയിലര്‍ കാണുന്നവര്‍ക്കുതന്നെ അനബല്‍ പകരാന്‍ പോകുന്ന ഭീതിയുടെ ഏകദേശ രൂപം മനസിലാകും.

കളിപ്പാവയുണ്ടാക്കുന്ന ഒരു മനുഷ്യന്റെ കുടുംബത്തില്‍ ഉണ്ടാകുന്ന കുഴപ്പങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. അയാളുടെ കുഞ്ഞിന്റെ അപകട മരണവും അതിനേത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് അനബെല്ല പറയുന്നത്. ആദ്യം പുറത്തിറങ്ങിയ അനബല്ല സിനിമ ബോക്‌സോഫീസ് വിറപ്പിച്ച വിജയമാണ് നേടിയത്.

ഡേവിഡ് എഫ് സാന്‍ഡ്ബര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പീറ്റര്‍ സഫ്രാനും ജെയിംസ് വാനും ചേര്‍ന്നാണ്. കണ്‍ജുറിംഗും ഇന്‍സിഡിയസും പോലുള്ള ഭീകരചിത്രങ്ങള്‍ സംവിധാനം ചെയ്ത് വന്‍ വിജയങ്ങള്‍ നേടിയ ജെയിംസ് വാന്‍ ഇത്തവണ നിര്‍മാതാവിന്റെ റോളിലാണെന്നുമാത്രം. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. വാര്‍ണര്‍ ബ്രോസാണ് ചിത്രത്തിന്റെ വിതരണക്കാര്‍.

ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലര്‍ വന്‍ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രെയ്‌ലര്‍ തന്നെ ഇത്രയും ഭയപ്പെടുത്തുന്നുവെങ്കില്‍ സിനിമ എത്ര ഭീകരമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ചോദ്യം. ട്രെയിലറിന് ലഭിച്ച വന്‍ ജനപ്രീതി ചിത്രത്തിനും ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. അതിനിടെ ഈ സിനിമ കാണുന്നവരെ ഞെട്ടിച്ച് മാത്രമാണ് പേടിപ്പിക്കുന്നതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയിലുയരുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top