ദി മമ്മിയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി; സാങ്കേതിക മികവിനൊപ്പം പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ആത്യന്തം നിറയുന്ന ടോം ക്രൂസ് ഷോ

പ്രതീകാത്മക ചിത്രം

ലോകമെമ്പാടുമുള്ള മമ്മി ആരാധകരേയും ടോം ക്രൂസ് ആരാധകരേയും ആവോളം സന്തോഷിപ്പിച്ച് മമ്മി സിനിമയുടെ പുതിയ ട്രെയിലറെത്തി. ആത്യന്തം ടോം ക്രൂസ് നിറഞ്ഞുനില്‍ക്കുമ്പോള്‍ സാങ്കേതിക മികവിലും പുത്തന്‍ മമ്മി മുന്നില്‍ത്തന്നെ. ഒരു വര്‍ഷം നീണ്ട ഷൂട്ടിംഗിനും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കുശേഷമാണ് മമ്മിയെത്തുന്നത്.

ടോം ക്രൂസ്, സോഫിയ ബൗട്ടേല, അനബെല്ലെ വാലിസ്, ജേക്ക് ജോണ്‍സണ്‍ എന്നിവര്‍ മുന്‍ നിരയില്‍ അണിനിരക്കുമ്പോള്‍ മറ്റൊരു ഹോളിവുഡ് സൂപ്പര്‍ താരം റസ്സല്‍ ക്രോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അലക്‌സ് കുര്‍ട്‌സ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിയാന്‍ ടെയ്‌ലര്‍ സംഗീതം നിര്‍വഹിക്കുന്ന മമ്മി ജൂണ്‍ 9ന് ചിത്രം തീയേറ്ററുകളെ വിറപ്പിക്കാനെത്തും.

പുരാതന ഈജിപിറ്റിനെക്കുറിച്ചുള്ള മനുഷ്യന്റെ ആകാംഷ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യപ്രയത്‌നത്തിന്റെയും ശേഷിയുടേയും ശോഭയാര്‍ന്ന അടയാളമെന്നോണം ഉയര്‍ന്നുനില്‍ക്കുന്ന പിരമിഡുകളും അവയ്ക്കുള്ളിലെ മമ്മികളും രഹസ്യങ്ങളുമൊക്കെ ആധുനിക മനുഷ്യന് ഇന്നുമൊരു സമസ്യയാണ്. അത്തരം രഹസ്യങ്ങളിലുള്ള സാധാരണക്കാരന്റെ ആകാംഷയെ ശമിപ്പിച്ചത് 1932 മുതല്‍ തുടങ്ങിയ മമ്മി എന്ന സിനിമാ പരമ്പരയാണെന്നുപറയാം. 1999ല്‍ ഇറങ്ങിയ മമ്മി സിനിമയാണ് കൂട്ടത്തിന്‍ ഏറ്റവും ത്രസിപ്പിച്ചതും പ്രശസ്തമായതും.

ചിത്രത്തിന്റേതായി ആദ്യം പുറത്തുവന്ന ട്രെയിലര്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top