special page

അന്യഗ്രഹ ജീവികള്‍ വരും, ആക്രമിക്കുന്നതിനുപകരം സഹായിക്കും; ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിലെ അന്യഗ്രഹജീവികള്‍ വിശാലമനസ്‌കര്‍

പ്രതീകാത്മക ചിത്രം

അന്യഗ്രഹ ജീവികളേപ്പറ്റി ആശങ്കകള്‍ മിക്ക ശാസ്ത്രജ്ഞന്മാരും പങ്കുവയ്ക്കാറുള്ളതാണ്. പലരും മുന്നറിയിപ്പ് തരുന്നുമുണ്ട് ഭൂമിയിലേക്ക് ഭാവിയില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ള അന്യഗ്രഹ ജീവികളെ സൂക്ഷിക്കണമെന്നും. മറ്റു ഗ്രഹങ്ങളെ മനുഷനു ജീവിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ ഒരുക്കാന്‍ ബഹികാരാശ ഗവേഷക കേന്ദ്രങ്ങള്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ മനുഷ്യന്‍ ഭയക്കുന്നതുപോലെ അത്ര ഭീകരരാവില്ല എന്നാണ് ആദ്യ ചാന്ദ്ര യാത്രകളില്‍ ഭാഗഭാക്കായ അലന്‍ ബീന്‍ അഭിപ്രായപ്പെടുന്നു.

ഒരു ഓസ്‌ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്യഗ്രഹജീനവികളെ സംബന്ധിച്ച തന്റെ അഭിപ്രായം അലന്‍ തുറന്നുപറഞ്ഞത്. അന്യഗ്രഹ ജീവികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതുവരെ ഭൂമിയിലെത്തിയില്ലെങ്കിലും അവ എത്തിപ്പെടുകതന്നെ ചെയ്യും. പക്ഷേ അവര്‍ സഹായ മനസ്ഥിതി ഉള്ളവരായിരിക്കും എന്നാണ് അലന്‍ ബീന്‍ പറയുന്നത്.

“സൂര്യനേപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയില്‍ ജീവനും നാഗരികതയും കണ്ടേക്കാം. പക്ഷേ അവര്‍ എത്രത്തോളം അക്രമകാരിയാണെന്നാണ് പറയാനാവില്ല. ചിലപ്പോള്‍ 10000 വര്‍ഷം മുമ്പ് എങ്ങനെയാണ് മനുഷ്യര്‍ അതുപോലെയാവാം അവരും. അല്ലങ്കില്‍ 10000 വര്‍ഷം കഴിഞ്ഞ് നാം എങ്ങനെയാവും അതേപോലെയുള്ളവരും. ചിലപ്പോള്‍ നമ്മെപ്പോലെതന്നെ. എന്തായാലും ഇത്ര അകലെനിന്ന് എത്താന്‍ അതുപോലുള്ള സാങ്കേതിക മികവ് കൂടിയേതീരൂ. അത് അവരുടെ ചിന്തയിലും സ്വഭാവത്തിലും പ്രതിഫലിക്കും” അലന്‍ പറയുന്നു.

അലന്‍ ബീന്‍

സഹായ മനസ്ഥിതി അവര്‍ പ്രകടിപ്പിക്കും. ഉദാഹരണത്തിന് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ മരുന്ന് അവര്‍ വികസിപ്പിച്ചിട്ടുണ്ടാകും. അവര്‍ അത് തരുന്നതുപോലെ നമ്മുടെ കയ്യിലെ സാങ്കേതിക വിദ്യകള്‍ അവര്‍ക്കും നല്‍കാം. 1000 വര്‍ഷം കൊണ്ടുതന്നെ ഇത് സാധ്യമാകുമെന്നും അലന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നാസയുടെ ചാന്ദ്ര ദൗത്യങ്ങളായ അപ്പോളോ 12ലാണ് അലന്‍ പങ്കെടുത്തത്. ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് ആയിരുന്നു അദ്ദേഹം. നാസയുടെ സാങ്കേതിക തികവാര്‍ന്ന ചാന്ദ്ര പദ്ധതിയായിരുന്നു അപ്പോളോ 12. പില്‍ക്കാലത്ത് നാസയില്‍ നിന്ന് ജോലി രാജിവച്ച അലന്‍ ചിത്രരചനയ്ക്കായി ജിവിതം മാറ്റിവച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top