ലോകത്തിലെ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍പ്പനയ്ക്ക്

ലോകത്തിലെ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തിലൂടെ വില്‍പ്പനയ്ക്ക്. 1948ല്‍ നിര്‍മിച്ച  വെസ്പ സ്‌കൂട്ടറിനെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയോ ലേലത്തിനെത്തിച്ചിരിക്കുന്നത്. 1953ല്‍ ‘റോമന്‍ ഹോളിഡേ’ എന്ന പ്രശസ്തമായ ചിത്രത്തില്‍ ഈ സ്‌കൂട്ടര്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഈ മാസം മാര്‍ച്ച് 28വരെ ലേലം വിളിക്കാനുള്ള അവസരം ലഭ്യമാക്കിയത് വഴി മൂന്ന് ലക്ഷം യൂറോ (2.11 കോടി രൂപ)യാണ് പ്രതീക്ഷിക്കുന്നത്. 98 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 2 സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിനാണ് വെസ്പയില്‍ ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന് കമ്പനി നല്‍കിയിയിരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യുദ്ധ വിമാനങ്ങള്‍ വിട്ട് പിയാജിയോ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത്. ഇക്കൂട്ടത്തിലെ മൂന്നാമനാണ് ഇപ്പോള്‍ ലേലത്തിലുള്ളത്. ആദ്യത്തെ രണ്ടെണ്ണം നേരത്തെ അകാലമൃത്യു വരിച്ചു. സീരിസ് 0 ശ്രേണിയില്‍ ഇതേ മാതൃകയിലുള്ള 60 സ്‌കൂട്ടറുകള്‍ വെസ്പ ഇതിന് മുന്‍പ് നിര്‍മ്മിച്ചിട്ടുണ്ട്.

വാഹനത്തിന്റെ മൂല്യവും കാലപ്പഴക്കവും ബ്രാന്‍ഡ് പ്രശസ്തിയും കണക്കാക്കിയാണ് ഇത്ര ഉയര്‍ന്ന വിലയില്‍ പ്രായത്തില്‍ ഒന്നാമനായ വെസ്പ ലേലത്തിനെത്തിയിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top