സംവിധായകന്‍ വിനയനെ വിലക്കിയ സംഭവം: ഫെഫ്കയ്ക്കും അമ്മയ്ക്കും പിഴ ശിക്ഷവിധിച്ചു

ദില്ലി: സംവിധായകന്‍ വിനയന് മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്കും സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും പിഴ ശിക്ഷ വിധിച്ചു. വിലക്കിനെതിരെ വിനയന്‍ നല്‍കിയ പരാതിയിലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചിരിക്കുന്നത്.

അമ്മ സംഘടന നാലുലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴ നല്‍കേണ്ടത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ ബി ഉണ്ണിക്കൃഷണന്‍, സിബി മലയില്‍ എന്നിവരും പിഴ ഒടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

ഇന്നസെന്റ്-51,000, സിബി മലയില്‍-66,000, ബി ഉണ്ണിക്കൃഷ്ണന്‍-32000 രൂപ എന്നിങ്ങനെയാണ് പിഴ ഒടുക്കേണ്ടത്.

രാജ്യത്തെ അസോസിയേഷനുകളുടേയും വിവിധ സംഘടനകളുടേയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

കോംപറ്റീഷന്‍ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ തനിക്ക് അനുകൂല വിധി ഉടന്‍ ഉണ്ടാകുമെന്ന് അടുത്തിടെ വിനയന്‍ അഭിപ്രായപ്പെട്ടിരുന്നു. 2008 ലാണ് വിനയന് അമ്മയും ഫെഫ്ക്കയും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല, തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും സിനിമാ പ്രവര്‍ത്തകരെ വിലക്കുന്നു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനയന്‍ പരാതി നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top