കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിപിഐഎം നേതാവിന്റെ മകന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആറോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവിന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഐഎം നേതാവിന്റെ മകന്‍ ഫൈസലാണ് അറസ്റ്റിലായത്.

ഹ്രസ്വസിനിമയില്‍ അഭിനയിച്ച പെണ്‍കുട്ടിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. ഒരു സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന പൊലീസ് സ്ഥിരീകരിച്ചു.

കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് പരാതിയുമായി മാര്‍ച്ച് 18നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ സ്‌റ്റേഷനിലെ വനിതാ സിഐ തയ്യാറായില്ല. പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന നിര്‍ദ്ദേശം നല്‍കി ഇവരെ സിഐ തിരിച്ചയച്ചു. എന്നാല്‍ പിന്നീട് നടപടി ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പരാതിയുമായി ഇന്നലെ ഇവര്‍ വീണ്ടും പൊലീസ് സ്‌റ്റേഷനെ സമീപിച്ചത്. പരാതി സ്വീകരിക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥ സംഭവിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

പരാതിയുമായി എത്തിയിട്ടും പൊലീസ് കേസെടുക്കാതിരുന്നത്, രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവും ശക്തമാവുകയാണ്. ഈ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തിക്കഴിഞ്ഞു. കേരളത്തില്‍ സമീപകാലത്തുണ്ടായ വിവിധ കേസുകളില്‍, പൊലീസ് സമാനമായ സമീപനം സ്വീകരിച്ചിരുന്നതായി വ്യാപക ആരോപണമുയര്‍ന്നിരുന്നു. ഇത് പ്രതിപക്ഷവും ബിജെപിയും ആരോപണമായി ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാകും ഈ അറസ്റ്റും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top