special page

സന്തോഷ് ട്രോഫി : ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും

ഫയല്‍ ചിത്രം

മഡ്ഗാവ് : സന്തോഷ് ട്രോഫി ഫുട്‌ബോളിലെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചിരുന്നു.

കരുത്തരായ മിസോറമിനെതിരെ ആധികാരിക ജയം നേടിയ ആത്മവിശ്വാസത്തിലാണ് കേരളം മഹാരാഷ്ട്രയെ നേരിടാനിറങ്ങുന്നത്. അതേസമയം കരുത്തരായ പഞ്ചാബിനെ തോല്‍പ്പിച്ച മഹാരാഷ്ട്രയെ നിസ്സാരമായി കാണില്ലെന്ന് പരിശീലകന്‍ വി പി ഷാജി പറഞ്ഞു.

ബി ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകളാണ് സെമി കാത്തിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ, പഞ്ചാബ്, മിസോറാം, റെയില്‍വേസ് ടീമുകളാണിത്. ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മിസോറാം റെയില്‍വേസിനെ നേരിടും. സമനില നേടിയാലും മിസോറാമിന് സെമി പ്രവേശനത്തിന് സാധ്യതയുണ്ട്. അതേസമയം ജയിച്ചാല്‍ റെയില്‍വേസിനും സെമി പ്രതീക്ഷിക്കാം. കേരളത്തെ തോല്‍പ്പിച്ചാല്‍ മഹാരാഷ്ട്രയ്ക്കും വഴിതെളിയും. മിസോറം തോറ്റാല്‍ മാത്രമേ മഹാരാഷ്ട്രയ്ക്ക് സാധ്യതയുള്ളൂ. ഗോള്‍വ്യത്യാസവും നിര്‍ണായകമാകും.

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ ഒന്നാംസ്ഥാനത്തിന് വലിയ ഭീഷണിയില്ല. മിസോറം ഇന്നു നടക്കുന്ന മല്‍സരത്തില്‍ റെയില്‍വേസിനെ വലിയ ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുണ്ടാകൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top