special page

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

എം ബി ഫൈസല്‍

മലപ്പുറം: ലേക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ ഇന്ന് നാമനിര്‍ധേശ പത്രിക സമര്‍പ്പിക്കും.11 മണിയോടെ ജില്ല കളക്ടറേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഇന്ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ണന്‍ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാവിലെ പാണക്കാട്ടെത്തി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷിര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു. അതേസമയം, ഉപതിരഞ്ഞെടുപ്പില്‍ പി കെ കൂഞ്ഞാലികുട്ടി തന്നെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലണ് യുഡിഎഫ്. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ നേതാക്കള്‍ ഇത് വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top