special page

പാലക്കാട് ഒരു കോടി ഏഴു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരു കോടി ഏഴു ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് വാഹന പരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ തൂത സ്വദേശികളായ ഷാഹുല്‍ നിയാസ് , സുഹൈല്‍ എന്നിവരെ അറസ്റ്റു ചെയ്തു.

കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് പണം കൊണ്ടുവന്നത്. രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പണം മലപ്പുറത്തേക്ക് എത്തിക്കാനായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top