ഗംഗാനദിയെ ജീവനുള്ള ഒന്നായി പരിഗണിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

പ്രതീകാത്മകചിത്രം

ഡെറാഡൂണ്‍: ഗംഗാ നദിയെ ജീവനുള്ള ഒന്നായി കണക്കാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ നിയമാവകാശങ്ങളും ഇനി മുതല്‍ ഗംഗാനദിയ്ക്കും ലഭിക്കുന്നതിനുവേണ്ടിയാണ് ഈ നീക്കം.  ആദ്യമായാണ് ഇന്ത്യയില്‍ ഒരു നദിയെ ജീവനുള്ള ഒന്നായി പരിഗണിക്കണമെന്ന ഉത്തരവ് കോടതി നല്‍കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നദികളിലൊന്നായ ഗംഗയെ പുരാണങ്ങളില്‍ പുണ്യമായി കണക്കാക്കുന്ന ഒന്നാണ്. ഇനി മുതല്‍ ഗംഗയെ മലിനമാക്കുന്നവര്‍ക്ക് മനുഷ്യനെ ഉപദ്രവിക്കുന്നതിന് തുല്യമായ ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. ഗംഗ ശുചീകരണത്തിനും, പരിപാലത്തിനുമായി സര്‍ക്കാര്‍ ഗംഗ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സരസ്വതി നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഗംഗാനദിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലയെന്നും കോടതി ചോദിച്ചു. തലമുറകള്‍ക്കായി ഗംഗാനദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

സമാനമായ രീതിയില്‍ 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാങ്ങനോയ് നദിയെ ജീവനുള്ള സത്തായി പരിഗണിക്കണമെന്ന് പറഞ്ഞുകൊണ്ട് ന്യൂസിലാന്റ് കോടതി നിയമം പാസാക്കിയിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായി മാനുഷിക പരിഗണന ലഭിക്കുന്ന ആദ്യ നദിയാണ് വാങ്ങനോയ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top