തേനിയില്‍ കണികാപരീക്ഷണത്തിന് നല്‍കിയ അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

ഫയല്‍ ചിത്രം

ചെന്നൈ: തേനിയിലെ പൊട്ടിപ്പുറത്ത് കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കണികാ പരീക്ഷണത്തിന് നല്‍കിയ അനുമതി റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്ന് കാട്ടി പുവുലകിന്‍ നന്‍പര്‍ എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യുണല്‍ ചെന്നൈ ബഞ്ചിന്റെ വിധി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് 2010ലാണ് അനുമതി നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാര്‍ പൊട്ടിപ്പുറത്ത് 66 ഏക്കര്‍ ഭൂമിയാണ് ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനായും ഗവേഷണശാലയുമായി ബന്ധപ്പെട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായും കൈമാറിയിട്ടുള്ളത്.

പൊട്ടിപ്പുറത്തെ അമ്പരശന്‍കോട് എന്ന മലയ്ക്കുള്ളില്‍ ഭൂഗര്‍ഭകേന്ദ്രത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം സ്ഥിതി ചെയ്യുക. പ്രപഞ്ചോത്പത്തി ഉള്‍പ്പെടെയുള്ള നിരവധി രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പരീക്ഷണമാണെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.

കണികാപരീക്ഷണത്തിന് എതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുയര്‍ന്നിരുന്നു. കണികാ ഗവേഷണനിലയം ഇടുക്കി അണക്കെട്ടിനെ ബാധിക്കുമെന്ന ആരോപണം അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top