യുഎഇയില്‍ ശക്തമായ പൊടിക്കാറ്റില്‍ ജനജീവിതം സ്തംഭിച്ചു. നാളെയും കൂടി സമാനമായ അന്തരീക്ഷം തുടരും

യുഎഇയില്‍ ശക്തമായ പൊടിക്കാറ്റില്‍ ജനജീവിതം സ്തംഭിച്ചു. നാളെയും കൂടിരാജ്യത്ത് സമാനമായ അന്തരീക്ഷം തുടരും എന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായി ഗ്ലോബല്‍ വില്ലേജ് ഇന്ന് അടച്ചു. ഇന്നലെ വൈകിട്ട് മുതലാണ് രാജ്യത്ത് പൊടിക്കാറ്റ് രാജ്യത്ത് ആരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ യുഎഇ കണ്ണുതറന്നതാകട്ടെ കനത്ത പൊടി മൂടിയ അന്തരീക്ഷത്തിലേക്ക്.

പൊടിക്കാറ്റ് മൂലം കാഴ്ച്ചയുടെ ദൂരപരിധി നന്നെ കുറഞ്ഞു. വാഹനങ്ങള്‍ വേഗത കുറച്ചാണ് െ്രെഡവര്‍മാര്‍ ഓടിക്കുന്നത്. ഇത് മൂലം പലയിടത്തും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പലരും പൊടിക്കാറ്റ് മൂലം പുറത്തിറങ്ങാതെ കെട്ടിടങ്ങള്‍ക്കകത്ത് തന്നെയാണ് ഇന്ന് കഴിച്ചൂകൂട്ടിയത്. അതേസമയം മോശം കാലാവസ്ഥ മൂലം ദുബായി ഗ്ലോബല്‍ വില്ലേജ് ഇന്ന് അടച്ചിട്ടു. ആഗോളഗ്രാമത്തില്‍ എത്തുന്ന അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇന്ന് അടച്ചിട്ടതെന്നാണ് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആഗോളഗ്രാമം നാളെ വൈകിട്ട് നാലുമണിക്ക് വീണ്ടും തുറക്കും. അതേസമയം പൊടിക്കാറ്റ് നാളെയുംകൂടി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പൊടിക്കാറ്റ് മൂലം കാഴ്ച്ചയുടെ ദൂരപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവജീഗ്രത പുലര്‍ത്തണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായുള്ളതാണ് പൊടിക്കാറ്റെന്നാണ് വിദഗദ്ധര്‍ വ്യക്തമാക്കുന്നത്. മനസിനും ശരീരത്തിനും കുളിമര്‍മ്മ നല്‍കിയ ഒരു ശൈത്യകാലം കൂടി രാജ്യത്തോടുവിടപറയുകയാണെന്നും കാലാവസ്ഥ വിദഗദ്ധര്‍ വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top