ഡ്രൈ ഡേയില്‍ മദ്യം നല്‍കാത്തതിന്റെ പേരില്‍ ബാര്‍ ജീവനക്കാരെ തല്ലിച്ചതച്ച് പൊലീസ് ഉദ്യോഗസ്ഥര്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബംഗലൂരു: ഡ്രൈ ഡേയില്‍ മദ്യം നല്‍കാത്തതിന്റെ പേരില്‍ ബാറിലെ ജീവനക്കാരെ പൊലീസ് തല്ലിച്ചതച്ചതായി പരാതി. ഹോളി ആഘോഷ ദിവസമായ മാര്‍ച്ച് 13നാണ് മദ്യ വിതരണം നടത്താത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബാറില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനു പിന്നിലുള്ളവരെ മനസ്സിലായത്. സ്ഥലത്തെ എസ് ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സ്സപെന്റ് ചെയ്യാന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാവത്തതിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

സംഭവത്തെ കുറിച്ച് ബാര്‍ ഉടമസ്ഥന്‍ പറയുന്നതിങ്ങനെ. ഹോളി ദിവസം മദ്യശാലകള്‍ക്ക് ഡ്രൈ ഡേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവധി വകവയ്ക്കാതെ ബാറിലേക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ വിലകൂടിയ ഇംപോര്‍ട്ടട് മദ്യം കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബാര്‍ ജീവനക്കാര്‍ ഇത് സമ്മതിച്ചില്ല. തുടര്‍ന്നാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ അബോധാവസ്ഥയിലാവുകയും ചെയ്തു.
https://www.youtube.com/watch?time_continue=19&v=t76-ZKCORR8
മര്‍ദ്ദനത്തിനു പിന്നാലെ ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അന്യായമായി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബാറില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യവും പണവും മോഷ്ടിച്ചതായും ബാറുടമയായ ശിവരാജ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച മദ്യശാലകള്‍ റെയ്ഡ് ചെയ്യാനാണ് പൊലീസുകാര്‍ എത്തിയതെന്നും ബാറില്‍ നിന്നും മദ്യം എടുത്തത് തെളിവായിട്ടാണെന്നും പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വാകരിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധവുമായ മുന്നോട്ട് പോവാനാണ് സംഥലത്തെ ബാര്‍ ഉടമകളുടെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top