‘പൊലീസ് കോടതിയെ വിഡ്ഢിയാക്കുന്നു’; കൃഷ്ണദാസിന്റെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി:നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരാതിക്കാരില്ലാത്ത കേസില്‍ എന്ത് പൊലീസ് ഇടപെട്ടുവെന്ന് ഹൈക്കോടതി ചോദിച്ചു.പി കൃഷ്ണദാസിന്റെ അറസ്റ്റ് ദുരുദ്ദേശപരമാണോ എന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.

കൃഷ്ണദാസിനെതിരെയുള്ള കേസ് വ്യാജമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത് ദുരുദ്ദേശപരമാണോ എന്ന സംശയമാണുള്ളത്.തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെങ്കില്‍ നടപടിയുണ്ടാവും. കോടതിയെ വിഡ്ഡിയാക്കുന്ന പൊലീസുകാരെ എന്ത് ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി നടപടി ഉത്തരവിട്ടാല്‍ ഒരു രാഷ്ട്രീയക്കാരനും സംരക്ഷിക്കാന്‍ കഴിയില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top