special page

ശിവജിയുടെ ജന്മദിനം രണ്ട് തവണ ആഘോഷിക്കുന്നത് എന്തിന്? ചോദ്യം ഉന്നയിച്ച അധ്യാപകന് സഹഅധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മര്‍ദ്ദനം

ഛത്രപതി ശിവജി, പ്രഫ. സുനില്‍ വാഗ്മറെ

മുംബൈ: മഹാരാഷ്ട്ര രാജാവായിരുന്ന ഛത്രപതി ശിവജിയുടെ ജന്മദിനം വര്‍ഷത്തില്‍ രണ്ട് ദിവസം ആഘോഷിക്കുന്നത് എന്തിനാണെന്ന് ചോദിച്ച അധ്യാപകനെ വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൈയേറ്റം ചെയ്തു. റായ്ഗഡ് ജില്ലയിലെ കോപ്പോളി സ്വദേശിയായ സുനില്‍ വാഗ്മാറെ എന്ന അധ്യാപകനാണ് സംശയം ആരാഞ്ഞതിന് മര്‍ദ്ദനം ഏറ്റത്. മഹാരാഷ്ട്രയിലെ കെഎംസി ആര്‍ട്ട്‌സ് ആന്റെ് സയന്‍സ് കോളെജില്‍ കോമേഴ്‌സ് അധ്യാപകനായ വാഗമറയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന് പുറമെ കോളെജില്‍ നിന്നും സസ്‌പെന്റെ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് വാഗ്മറെ അടങ്ങുന്ന കോളെജ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വര്‍ഷത്തില്‍ എന്തിനാണ് ശിവാജിയുടെ ജന്മദിനം രണ്ട് തവണ ആഘോഷിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചത്. ഉടനെ തന്നെ വാഗ്മറയെ ഗ്രൂപ്പില്‍ ശകാരിക്കുകയും, ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിറ്റേ ദിവസം കോളെജിലെത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികളും, അധ്യാപകരുമടങ്ങുന്ന സംഘം ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും, ഐപിസി 295 (എ) വകുപ്പ് പ്രകാരം മതവികാരങ്ങളെ വൃണപ്പെടുത്തിയെന്ന് എന്നാരോപിച്ച് പൊലീസിലും ഏല്‍പിച്ചു. വാഗ്മറെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കെഎംസിയില്‍ മുതിര്‍ന്ന അധ്യാപകനായ വാഗ്മറെ ഉന്നയിച്ച ചോദ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം നിഷേധിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ കേസു നല്കുന്നതെന്നും സഹപ്രവര്‍ത്തകനും, മര്‍ദ്ദിച്ചവരില്‍ ഒരാളുമായ പ്രഫ. നാഗര്‍ഗോജ് പറഞ്ഞു. ഛത്രപതി ശിവജിയുടെ ജന്മദിനത്തെ സംബന്ധിച്ച് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ട് തവണ മഹാരാഷ്ട്ര നിവാസികള്‍ പ്രിയങ്കരനായ രാജാവിന്റെ ജന്മദിനം ആഘോഷിക്കാറാണ് പതിവ്. ഏപ്രില്‍ 6ഉം, ഫെബ്രുവരി 19ഉം ജന്മദിനങ്ങളായി കണക്കാക്കാറുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top