ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയിലാണ് കമ്മീഷന്‍ നിലപാടറിയിച്ചത്.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടവര്‍ക് നിലവില്‍ ആറു വര്‍ഷത്തേക്കുള്ള വിലക്ക് നീട്ടുന്നതിനോടാണ് കമ്മീഷന്‍ യോജിച്ചത്. എന്നാല്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യതോട് കമ്മീഷന്‍ യോജിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top