ഭരണത്തിലെത്തിയതിനു പിന്നാലെ മന്ത്രിമാരോട് 15 ദിവസത്തിനകം മുഴുവന്‍ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥ്; ജാതി മതഭേതമില്ലാതെ സംസ്ഥാനത്തിന്റെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്‌ഷ്യമെന്നും മുഖ്യമന്ത്രി

ഫയല്‍ചിത്രം

ഉത്തര്‍പ്രദേശ്: മന്ത്രിസഭയിലെ  മന്ത്രിമാരോട് 15 ദിവസത്തിനകം മുഴുവന്‍ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ലോക്ഭവനില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി മുക്ത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിലൂടെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി അഴിമതിയും, കെടുകാര്യസ്ഥതയും കണ്ട യുപിയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സബ്‌ക്കേ സാത്ത്, സബ്‌ക്കേ വികാസ് എന്ന സന്ദേശം ഓര്‍മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ സര്‍ക്കാരിന്റെ പദ്ധതികളെ സംബന്ധിച്ച് സംസാരിച്ചത്. യുപിയിലെ ജനങ്ങളെ ഒന്നായാണ് കാണുന്നതെന്നും, ജാതി മതഭേതമില്ലാതെ സംസ്ഥാനത്തിന്റെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷത്തെ ഭരണത്തിലെ പിഴവുകള്‍ നീക്കം ചെയ്യുന്നതിനുവേണ്ടി പ്രധാനമന്ത്രി ദിവസത്തില്‍ 18 മണിക്കൂറിലധികമാണ് പ്രവര്‍ത്തിക്കുന്നതെന്നും അത്തരം രീതികള്‍ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേല്‍ക്കുമ്പോള്‍ അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. മാത്രമല്ല ഉത്തര്‍പ്രദേശിലെ വിഭാഗങ്ങളോട് യാതൊരുവിധ വേര്‍തിരിവും കാണിക്കില്ല എന്ന ഉറപ്പും തന്റെ ആദ്യ പ്രസംഗത്തില്‍തന്നെ യോഗി ആദിത്യ നാഥ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ തീവ്ര ഹിന്ദു നിലപാടും മൂസ്ലീം നിലപാടും സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നും വിവാദ വിഷയങ്ങളിലകപ്പെട്ടിരുന്ന യോഗി ആദിത്യനാഥിന്റെ സമവായത്തിന്റെ മുഖം കൂടിയാണ് തന്റെ പ്രഖ്യാപനങ്ങളിലൂടെ തെളിഞ്ഞുവരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top