വളാഞ്ചേരിയിലെ വീട്ടില്‍ പിണറായിയും കുഞ്ഞാലിക്കുട്ടിയും രഹസ്യഗൂഢാലോചന നടത്തിയെന്ന് ബിജെപി

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യുഡഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ബിജെപി. വളാഞ്ചേരിയിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും രഹസ്യഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. ഗൂഡാലോചനയിലൂടെ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിക്കപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച നയമാണ് മലപ്പുറം തെരഞ്ഞെടുപ്പിലും തുടരുന്നത്. വളാഞ്ചേരിയിലെ പൊതു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ഇക്കഴിഞ്ഞ 18 നായിരുന്നു കൂടിക്കാഴ്ചയെന്നും രമേശ് കോഴിക്കോട് ആരോപിച്ചു.

ഡിവൈഎഫ്‌ഐ നേതാവ് അഡ്വക്കേറ്റ് എം ബി ഫൈസലിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കഴിഞ്ഞ ദിവസവും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ശക്തനായ നേതാവല്ല ഫൈസലെന്നും ഇത് സിപിഐഎം മനപൂര്‍വ്വം ആലോചിച്ച് തീരുമാനിച്ചതാണെന്നുമായരുന്നു ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ചേരിപ്പോരാണെന്ന് നിരീക്ഷിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള മുന്നറിയിപ്പാണെന്നും കുമ്മനം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം ടി രമേശിന്റെ പ്രസ്താവന.

കുമ്മനം രാജശേഖരന്റെ പ്രതികരണം

അതേസമയം, എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്‍ഡിഎ മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു ബിജെപി മലപ്പുറത്ത് മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ് മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി തന്നെ വിജയിക്കും. മലപ്പുറത്ത് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല. ശ്രീപ്രകാശ് ബിജെപി സ്ഥാര്‍ത്ഥിയാണ്. ഇവരെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top