special page

താനും ശബ്ദം കൊണ്ട് സൈറാബാനുവിന്റെ ഭാഗമാണെന്ന് പറഞ്ഞ മോഹന്‍ലാലിന് മഞ്ജുവാര്യരുടെ മറുപടി

പ്രതീകാത്മകചിത്രം

മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറാബാനുവില്‍ താനും ശബ്ദം കൊണ്ട് പങ്കാളിയാണെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലാണ് നടന്‍ എത്തിയത്. ശബ്ദം കൊണ്ട് സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ പറയുന്നു.

ആശംസ വാചകം എത്തിയതോടെ കെയര്‍ ഓഫ് സൈറാബാനുവിലെ നായിക മഞ്ജു വാര്യര്‍ തന്നെയാണ് മോഹന്‍ലാലിന് മറുപടിയായി എത്തിയത്.  മോഹന്‍ലാലിന്റെ ശബ്ദത്തെ ദൈവികസ്പര്‍ശത്തോട് ഉപമിച്ചാണ് നടി എത്തിയത്. ഈ സിനിമയില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെങ്കില്‍ അത് ലഭിച്ചത് മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണെന്നും നടി പറയുന്നു. ഒപ്പം സൈറാബാനുവിനെ നല്ല വാക്കുകള്‍കൊണ്ട് അനുഗ്രഹിച്ച നടന് നന്ദി പറയുന്നുമുണ്ട് മഞ്ജു വാര്യര്‍. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് മോഹന്‍ലാലെന്നും മഞ്ജു പറയുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യ്താണ് മഞ്ജു വാര്യര്‍ തന്റെ സന്തോഷം പങ്കുവെച്ചത്.

മഞ്ജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്ന അമല കെയര്‍ ഓഫ് സൈറാബാനുവിലൂടെ മലയാളത്തില്‍ തിരികെയെത്തുകയാണ്. എന്റെ സൂര്യപുത്രിക്കെന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അമല വിവാഹത്തോടെ സിനിമാരംഗം വിട്ടിരുന്നു. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ വിവാഹം ചെയ്ത അമല പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കരിങ്കുന്നം സിക്‌സസിന് ശേഷമുള്ള മഞ്ജു വാര്യറിന്റെ അടുത്ത ചിത്രമാണിത്. ഒരു വീട്ടമ്മയായാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.  സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യറ്ററുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിസ്മത്ത് ഫെയിം ഷെയിന്‍ നിഗവും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റണി സോണിയാണ് ചിത്രത്തിന്റെ സംവിധാനം. ബിബിന്‍ രാജേന്ദ്രനെഴുതി ഷാന്‍ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇറോസും മാക്രോ പിക്‌ചേഴ്‌സും ചേര്‍ന്നാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top