സംഗീത പ്രേമികളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്റെക്‌സ് അക്വാലൈറ്റ് ട്രെന്റെ് ലൈറ്റ് വരുന്നു

അക്വാലൈറ്റ് ട്രെന്റെ് ലൈറ്റ്

സംഗീത പ്രേമികളെ ലക്ഷ്യംവച്ചു കൊണ്ട് ഇന്റെക്‌സ് പുതിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിലിറക്കാന്‍ ഒരുങ്ങുന്നു. അക്വാ ട്രെന്റെ് ലൈറ്റ് എന്ന ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണാണ് മെഗാ സൗണ്ട് സപീക്കര്‍ എന്ന സാങ്കേതിക തികവോടെയാണ് ഒരുക്കിയിരിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ള 1.5 ഡൈനാമിക്ക് ടൈപ്പ് ശബ്ദ സാങ്കേതികതയില്‍ വ്യത്യസ്ഥമായ ഒരു അനുഭവമാകും എന്നാണ് ഇന്റെ്ക്‌സ് അവകാശപ്പെടുന്നത്. 5690രൂപ വിലയുള്ള 4ജി വേള്‍ട്ട് സ്മാര്‍ട്ട് ഫോണ്‍ 5 ഇഞ്ച് ഡിസ്‌പ്ലേയും, 480*854 പിക്‌സലിലാണ് വരുന്നത്.  1.25 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ പ്രോസസറും, ഒരു ജിബി റാമും, 8ജിബി റോമുമാണ് അക്വാ ട്രെന്റ് ലൈറ്റിന്റെ മറ്റ് പ്രത്യേകതകള്‍.  128 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയും കമ്പനി അവകാശപെടുന്നുണ്ട്.

ആന്‍ഡ്രോയിട് മാര്‍ഷ്മല്ലോ 6.0 ഒഎസ്ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ 2600എംഎഎച്ച് ബാറ്ററിയല്‍ 8 മണിക്കൂര്‍ നിര്‍ത്താതെ സംസാരിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. 5എംപി റിയര്‍ ക്യാമറയും, 2 എംപി ഫ്രെണ്ട് ക്യാമറയും ഫോണില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top