റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ച് ഉത്തരകൊറിയ; വിപ്ലവകരമായ വഴിത്തിരിവെന്ന് കിം ജോങ് ഉന്‍

കിം ജോങ് ഉന്‍

ടോക്യോ: ഉത്തരകൊറിയ റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ചു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവെന്നാണ് പരീക്ഷണത്തെ വിശേഷിപ്പിച്ചത്.

സൊഹേയിലെ വിക്ഷേപണ കേന്ദ്രത്തില്‍ കിം ജോങ് ഉന്‍ നേരിട്ടെത്തിയാണ് വിക്ഷേപണം വീക്ഷിച്ചത്. ഉത്തരകൊറിയ ചരിത്രപരമായ നേട്ടം കൈവരിച്ചെന്നും ലോകം ഈ നേട്ടത്തിന്റെ പ്രാധാന്യം കണ്ടറിയുമെന്നും കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പാര്‍ട്ട് ചെയ്തു.

പുതിയ എഞ്ചിന്‍ രാജ്യം ഉപഗ്രഹ വിക്ഷേപണത്തിലും ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുവാനുള്ള അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുകയാണ് ഉത്തര കൊറിയ. ചൈന സന്ദര്‍ശിക്കുന്ന യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പരിപാടികളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top