പ്രകാശ കിരണങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിന് നൂറ് മടങ്ങ് വേഗത പകരുവാന്‍ സാധിക്കുന്ന ഇന്‍ഫ്രാറെഡ് അതിഷ്ഠിത വൈഫൈ സംവിധാനങ്ങള്‍ വികസിപ്പിച്ചു

പ്രതീകാത്മക ചിത്രം

ലണ്ടന്‍: ഇന്‍ഫ്രാറെഡ് അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വൈഫൈ സംവിധാനങ്ങള്‍ പ്രചരണത്തിലാകുന്നത് വഴി ഇന്റര്‍നെറ്റിന് നൂറ് മടങ്ങ് വേഗത കൈവരിക്കുവാന്‍ സാധിക്കുമെന്ന് കണ്ടെത്തി. ഈ സംവിധാനം പ്രചരണത്തിലാകുന്നത് വഴി മനുഷ്യ ജീവികള്‍ക്ക് ഹാനീകരമല്ലാത്ത സംവിധാനമാണ് നിലവില്‍ വരുന്നത്. ഇന്‍ഫ്രാറെഡ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മറ്റ് സാങ്കേതിക വിദ്യകളുമായി യാതൊരുവിധ ബുദ്ധിമുട്ടുകളും സംഭവിക്കാത്ത രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ലോകമൊട്ടാകെ വൈഫൈ അതിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടും ഒന്നിലധികം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വൈഫൈ വഴി ബന്ധിപ്പിക്കുമ്പോഴും ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്ന പശ്ചാത്തലത്തിലാണ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സൈബര്‍ വിഗദ്ധര്‍ അന്വേഷിച്ചു കൊണ്ടിരുന്നത്. വൈഫൈ ഉപകരണങ്ങള്‍ ഉയര്‍ന്ന തോതിലാണ് ഡേറ്റ ചിലവാക്കുന്നത്. ഇതിന് ഇന്‍ഫ്രാ റെഡ് വൈഫൈ നല്ലൊരു പരിഹാരമാണ്. എയിന്തോവന്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഓരോ സെക്കന്‍ഡിലും 40ജിബി ഡേറ്റ കൈമാറ്റം ചെയ്യുന്ന ഇന്‍ഫ്രാ റെഡ് വൈഫൈ വികസിപ്പിച്ചെടുത്തത്.

ഇന്‍ഫ്രാറെഡ് ഉപകരണങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രകാശ കിരങ്ങളാണ് ഇലക്ടോണിക്ക് ഉപകരങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത്. ഇവ മനുഷ്യ ശരീരങ്ങള്‍ക്ക് ഹാനീകരമല്ലാത്തതിനാല്‍ കുറച്ച് അധികം പ്രദേശങ്ങളിലേക്കും ലഭ്യമാകുന്നതാണ്. മൂന്ന് മീറ്റര്‍ ചുറ്റളവില്‍ 42ജിബി വേഗതയാണ് പരീക്ഷണ സമയത്ത് ലഭിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുവാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top