ഇന്ത്യയിലെ മക്ക്‌ഡൊണാള്‍ഡ് ആപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ച്ച; ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ഫയല്‍ ചിത്രം

ദില്ലി: ബഹുരാഷ്ട്ര ഫാസ്റ്റ് ഫുഡ് വിതരണ ശൃംഖല മക്ക്‌ഡൊണാള്‍ഡിന്റെ ഇന്ത്യയിലെ ആപ്ലിക്കേഷനില്‍ വന്‍ സുരക്ഷാ വീഴ്ച്ച സൈബര്‍ വിഗദ്ധര്‍ കണ്ടെത്തി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനില്‍ നിന്നും ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മക്ക്‌ഡൊണാള്‍ഡിന്റെ ഡെലിവറി ആപ്ലിക്കേഷനായ മക്ക് ഡെലിവറി ആപ്പില്‍ നിന്നും ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, മറ്റ് സമൂഹ മാധ്യമങ്ങളുമായി ലിങ്ക് ചെയ്തിട്ടുള്ള വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്.

ഏകദേശം 22 ലക്ഷത്തിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്വകാര്യ സൈബര്‍ സുരക്ഷാ കമ്പനിയായ ഫാലിബില്‍ നിരീക്ഷിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്. മക്ക്‌ഡൊണാള്‍ഡിന്റെ ദക്ഷിണേന്ത്യന്‍ വിഭാഗം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് മക്ക് ഡെലിവെറി. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ ഡെലിവറി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് വേറെ ആപ്ലിക്കേഷന്‍ ആയതിനാലാണ് ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി വിലയിരുത്തുന്നത്.

വിവരങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ഉടന്‍ തന്നെ മക്ക്‌ഡെലിവറി ആപ്ലിക്കേഷന്‍ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ ഉപയോക്താക്കളോട് കമ്പനി അഭ്യര്‍ഥിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top