ദ മാന്‍ ഓണ്‍ ദ ബെഡ്, സിറിയയിലെ തകര്‍ച്ചയില്‍ നിന്ന് ഒരു നിമിഷത്തില്‍ ചരിത്രം പകര്‍ത്തിയ ചിത്രം

അബു ഒമര്‍

ആലപ്പോ: തകര്‍ന്ന ജനാലകളും ചുമരും പൊടിയും, കീറിയ കര്‍ട്ടന്‍. ഒരു കട്ടില്‍. ഒരു മ്യൂസിക് പ്ലേയര്‍. അതിനടുത്ത് പൈപ്പുപിടിച്ച്, പുകവലിച്ചുകൊണ്ട് കട്ടിലിലിരിക്കുന്ന ഒരു മനുഷ്യന്‍. സിറിയയിലെ ആലപ്പോയിലുള്ള അയാളുടെ വീട്ടില്‍ നിന്നാണ് ഈ ചിത്രം.

വിന്റേജ് കാറുകള്‍ ശേഖരിക്കുന്ന സ്വഭാവമുള്ള മൊഹമ്മദ് മൊഹ്യുദ്ദീന്‍ അനീസ് എന്ന അബു ഉമര്‍ ആണ് ഈ ഫോട്ടോയില്‍. മാര്‍ച്ച് 9ന് എടുത്ത ചിത്രം സിറിയന്‍ കുട്ടികളുടെ ടിപ്പിക്കല്‍ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി തകര്‍ന്ന ഒരു കെട്ടിടത്തിലിരുന്ന് ഇയാള്‍ നമ്മളെ പിന്തുടരും എന്നതാണ്. എഎഫ് പി ഫോട്ടോഗ്രാഫര്‍ ജോസഫ് ഈദ് ആണ് ഈ ഫോട്ടോയെടുത്തത്. സിറിയ അതിന്റെ ആഭ്യന്തരയുദ്ധത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്. അയാളുടെ കഴിഞ്ഞ ആറുവര്‍ഷങ്ങള്‍  ആറുവര്‍ഷങ്ങള്‍ ഫോട്ടോയില്‍ ദൃശ്യമാണ്.

അബു ഒമറിന്റെ കാറുകളില്‍ ഭൂരിഭാഗവും പോയി. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി വേണ്ടാത്തതുകൊണ്ട് ഏതുനേരവും അബുവിന്‌ മ്യൂസിക് പ്ലെയറില്‍ പാട്ടുകേള്‍ക്കാം. ഒരു കാലത്ത്, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇപ്പോള്‍ തകര്‍ന്ന രാജ്യത്ത്, തകര്‍ന്ന വീട്ടില്‍, കിടക്കയിലിരുന്ന് പാട്ടുകേള്‍ക്കുന്ന ഇയാള്‍ സമാധാനത്തില്‍ ജീവിച്ചിരുന്നിരിക്കാം എന്ന് ഫോട്ടോഗ്രാഫര്‍ ഈദ്. തനിക്ക് എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ അബുവിന്റെ ഫോട്ടോ നോക്കുകയാണ് പതിവെന്ന് ഈദ് പറയുന്നു. സിറിയക്കാര്‍ക്ക് യുദ്ധം മടുത്തുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top