വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു

ഫയല്‍ ചിത്രം

വാഷിംങ്ടണ്‍: വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് വൈറ്റ്ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി. ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇല്ലാതിരുന്ന സമയത്താണ് അജ്ഞാതന്‍ ഭീഷണി ഉയര്‍ത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാറില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ട് ശനിയാഴ്ച്ച രാത്രിയാണ് വൈറ്റ്ഹൗസിന് സമീപമുള്ള ചെക്ക്‌പോയിന്റില്‍ അജ്ഞാതന്‍ എത്തിയത്. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ അജ്ഞാതന്റെ വാദം പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.

വൈറ്റ് ഹൗസില്‍ ട്രംപ് സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഡാന്‍ ബോണ്‍ജിനോ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറ്റ് ഹൗസില്‍ ഭീകരാക്രമണം ഉണ്ടായാല്‍ ട്രംപിനെ രക്ഷപ്പെടുത്താന്‍ രഹസ്യാന്വേഷണ സംഘത്തിന് കഴിയില്ലെന്നാണ് പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്ന ബോണ്‍ഗിനോ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തത്തില്‍ വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബുമായി എത്തിയ അജ്ഞാതനെ പിടികൂടിയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. ബറാക് ഒബാമ, ജോര്‍ജ് ബുഷ് തുടങ്ങിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ഡാന്‍ ബോണ്‍ജിനോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top