മഹേന്ദ്ര മണവാളന്‍ !! മണവാളനെ ബാഹുബലിയാക്കി ഒരുക്കിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ഹിറ്റ് ചാര്‍ട്ടില്‍

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബാഹുബലി 2ന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. എന്നാല്‍ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ മലയാളീ പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊന്നുണ്ട്. ട്രെയിലറിന്റെ മണവാളന്‍, രമണന്‍ പതിപ്പുകള്‍. ഇതില്‍ സലീം കുമാര്‍ ബാഹുബലിയായി എത്തിയ മണവാളന്‍ ബാഹുബലി ട്രെയിലര്‍ മിക്‌സിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും മണവാളന്‍ എത്തുമ്പോള്‍ കട്ടപ്പയായി എത്തുന്നത് ധര്‍മേന്ദ്രയാണ്. 2003ല്‍ ഷാഫി സംവിധാനം ചെയ്ത പുലിവാല്‍കല്യാണം എന്ന ചിത്രത്തില്‍ സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഇവര്‍. ഫാരിസ് മുഹമ്മദ് എന്ന യുവാവാണ് ട്രോള്‍ ലോകത്തെ സൂപ്പര്‍ ഹിറ്റ് ജോടികളായ ഇരുവരെയും ചേര്‍ത്ത് വീഡിയോ ഇറക്കിയിരിക്കുന്നത്. സലീംകുമാറിന്റെ ഒഫീഷ്യല്‍ ഫെയസ്ബുക്ക് പേജ് ട്രെയിലര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മണവാളന്റെ ബാഹുബലി പരിവേഷത്തിനു ശേഷം രമണന്റെ ബാഹുബലി അവതാരത്തിനായ് കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top