special page

കുണ്ടറയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

കുണ്ടറ: ആത്മഹത്യയെന്ന് എഴുതിത്തള്ളിയ മരണം ഒടുവില്‍ പൊലീസ് തന്നെ കൊലപാതകമെന്ന് തെളിയിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. രണ്ട് മാസംമുന്‍പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊലയാളി ഭാര്യയും.

ഭര്‍ത്താവ് ഷാജിയെ (46) കഴുത്ത് ഞെരിച്ചാണ് ഭാര്യ ആശ കൊലപ്പെടുത്തിയത്. സത്യാവസ്ഥ പുറത്ത് വരാന്‍ കാരണമായതോ ഇപ്പോള്‍ വിവാദമായിരിക്കുന്ന കുണ്ടറ പീഡനക്കേസും. സംഭവത്തില്‍ ആശയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 24 നാണ്പടപ്പക്കര സ്വദേശി ഷാജിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ഭാര്യ ആദ്യം അറിയിച്ചത്. കുണ്ടറ മുന്‍ സിഐയും എസ്‌ഐയും നടത്തിയ അന്വേഷണത്തിലും ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തെ തുടര്‍ന്ന് ഈ കേസും പുനരന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.

കഴിഞ്ഞ മാസം 24ന് രാത്രി ഷാജിക്ക് മദ്യം നല്‍കിയ ശേഷം ആശ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും സിഐയും എസ്‌ഐയും അത് അവഗണിച്ചാണ് കേസന്വേഷണം അവസാനിപ്പിച്ചത്. പത്തുവയസുകാരിയുടെ ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് സിഐയും എസ്‌ഐയും സസ്‌പെന്‍ഷനിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top