ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു; ആക്രമണം ഇന്ത്യക്കാരന് കുര്‍ബാനയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു. മെല്‍ബണിലെ സെന്റ് മാത്യൂസ് കത്തോലിക് പള്ളിയില്‍ ഇറ്റാലിയന്‍ കുര്‍ബാന നടത്തുന്നതിനിടെയായിരുന്നു മലയാളി വൈദികൻ ഫാദർ ടോണി കളത്തൂരിന് നേരെ അജ്ഞാതന്റെ ആക്രമണം.

ഇന്ത്യാക്കാരനായ നിങ്ങള്‍ ഒരു ഹിന്ദുവോ മുസ്ലീമോ ആവുമെന്നും നിങ്ങള്‍ക്ക് കുര്‍ബാന ചൊല്ലാന്‍ അവകാശമില്ലെന്നും ആക്രോശിച്ചാണ് കുര്‍ബാനയ്ക്കിടെ ടോമി മാത്യുവിനെതിരെ ആക്രമണമുണ്ടായത്. പരുക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2014 മുതലാണ് ടോമി മാത്യു സെന്റ് മാത്യൂസ് പള്ളിയില്‍ പ്രധാന പുരോഹിതനായി എത്തിയത്. എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള ഒരു പ്രകോപനം ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ലെന്നും പള്ളിയുമായി ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായി നിരവധി പേരുണ്ടെങ്കിലും ആക്രമണത്തിനു പിന്നിലുള്ളയാള സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. എന്നാല്‍ ഇറ്റാലിയന്‍ പൗരനായ അമ്പതുകാരനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചനകള്‍. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ആക്രമണത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടന്ന് പിടികൂടുമെന്നും മെല്‍ബണ്‍ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top