ശ്ശെടാ ഒന്ന് തലചൊറിയാനും പാടില്ലേ? ഓസീസ് ടീമിനെ മുള്‍മുനയില്‍ നിറുത്തി അമ്പയറുടെ അഭിനയ പ്രകടനം

അബദ്ധത്തില്‍ കൈകളുയര്‍ത്തുന്ന അമ്പയര്‍

റാഞ്ചി: ഒാസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യം ഒന്ന് അറച്ചു നിന്ന ഇന്ത്യന്‍ ടീം ബംഗളുരു ടെസ്റ്റില്‍ വിജയത്തോടെ തിരിച്ചെത്തിയിരുന്നു. റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചു മുന്നേറുകയാണ് ടീം ഇന്ത്യ. റാഞ്ചിയില്‍ ചേതേശ്വര്‍ പൂജാര അപൂര്‍വ നേട്ടം കൈവരിച്ച് റണ്‍വേട്ട നടത്തുന്നതിനിടയില്‍ അമ്പയറിന്റെ വക മറ്റൊരു പ്രകടനം നടന്നു.

ഹാസില്‍വുഡ് എറിഞ്ഞ ഷോട്ട്പിച്ച് പന്ത് ലെഗ് സൈഡിലേക്ക് അടിക്കാന്‍ ശ്രമിച്ച പൂജാരയ്ക്ക് പിഴച്ചു. പന്ത് ബാറ്റില്‍ തട്ടാതെ ഒാസീസ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലേക്ക്. എന്നാല്‍ ഏവരേയും ഞെട്ടിച്ചു കൊണ്ട് അമ്പയര്‍ ഗിഫാനി ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും പെട്ടന്ന് തന്നെ പിന്‍വലിക്കുകയും ചെയ്തു. അതിനു ശേഷം താന്‍ തല ചൊറിയാനായിട്ടാണ് കൈയുയര്‍ത്തിയതെന്ന് അഭിനയപ്രകടനം. വലിയ പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കിയ ഹസില്‍വുഡിനും സ്മിത്തിനുമായിരുന്നു അമ്പയറുടെ തലചൊറിഞ്ഞുള്ള മറുപടി.

പൂജാരയെ ഔട്ട് വിളിക്കാനായിരുന്നു ഗിഫാനി ചൂണ്ടുവിരല്‍ ഉയര്‍ത്തിയത്. എന്നാല്‍ ബൗളറോ കീപ്പറോ അപ്പീല്‍ ചെയ്യാഞ്ഞതിനാല്‍ തന്റെ തീരുമാനത്തില്‍ നിന്നും ഗഫാനി പിന്‍മാറുകയായിരുന്നു. തലയ്ക്ക് നേരെ ഉയര്‍ത്തിയ വിരല്‍ തലചൊറിഞ്ഞ് ഗഫാനി താഴ്ത്തി. ഓസീസ് താരങ്ങള്‍ ഒരു കൈ നോക്കിയെങ്കിലും വൈകിയിരുന്നു. താന്‍ തലചൊറിയാനാണ് കൈ ഉയര്‍ത്തിയതെന്ന മനോഹരമായ വിശദീകരണം നല്‍കി ഗഫാനി തടിയൂരി. എന്തായാലും ഇതൊരു വല്ലാത്ത തലചൊറിയല്‍ ആയിപ്പോയെന്നാണ് വിലയിരുത്തല്‍.

ആദ്യ ഇന്നിംഗ്‌സില്‍ 152 റണ്‍സ് ലീഡുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സാണ് കരസ്ഥമാക്കിയിരിക്കുന്നത്. ബാറ്റിംഗ് നിരയില്‍ ചേതേശ്വര്‍ പൂജാരയുടെ ഇരട്ട സെഞ്ച്വറിയും വൃദ്ധിമാന്‍ സാഹായുടെ സെഞ്ച്വറിയും ടീമിനു മുതല്‍ക്കൂട്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top