‘പൂജാരയ്ക്ക് ഡബിള്‍’ റാഞ്ചിയില്‍ അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടവുമായി ചേതേശ്വര്‍ പൂജാര (വീഡിയോ)

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര അപൂര്‍വ്വ നേട്ടവുമായാണ് ക്രീസില്‍ നിന്ന് മടങ്ങിയത്. 2001ന് ശേഷം ഇന്ത്യയില്‍ 400 പന്തിലധികം നേരിടുന്ന ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ചേതേശ്വര്‍ പൂജാരയെ തേടിയെത്തിയത്. 523 പന്തുകളിലാണ് കരിയറിലെ മൂന്നാം ഇരട്ട ശതകം പൂജാര സ്വന്തമാക്കിയത്.

വിവിഎസ് ലക്ഷമണാണ് അവസാനമായി 2000-2001 കാലഘട്ടത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അന്ന് കൊല്‍ക്കത്തയിലെ ഈഡനില്‍ ഓസ്‌ട്രേലിയക്കെതിരെ തന്നെ ഫോളോഓണ്‍ വഴങ്ങി തകര്‍ന്ന ഇന്ത്യയെ ദ്രാവിഡുമായി ചേര്‍ന്നാണ് ലക്ഷ്മണ്‍ അവിശ്വസനീയ വിജയത്തിലത്തിച്ചത്. 452 പന്തുകള്‍ നേരിട്ട ലക്ഷ്മണ്‍ 44 ബൗണ്ടറിയിലൂടെ 281 റണ്‍സാണ് നേടിയത്. ദ്രാവിഡാകട്ടെ 353 പന്തില്‍ 180 രണ്‍സും സ്വന്തമാക്കി മത്സരം ഇന്ത്യ 171 റണ്‍സിനാണ് ജയിച്ചത്.

ഓസ്ട്രലിയക്കെതിരെ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം റാഞ്ചിയിലാണ് ഇന്ത്യന്‍ താരം വീണ്ടും ചരിത്രം രചിച്ചിരിക്കുന്നത്. ഏഴാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പമാണ് പൂജാര മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഓസ്‌ട്രേലിയയുടെ 451 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച ലീഡ് സ്വന്തമാക്കുവാനും സാധിച്ചു. ഇതാദ്യാമായാണ് പരമ്പരയിലെ മത്സരത്തില്‍ ഇന്ത്യ ലീഡ് നേടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top