വേദികള്‍ കിട്ടാത്ത ഗായകര്‍ക്കായി യൂട്യൂബ് ചാനലുമായി ഒരു ഗായകന്‍

ദുബായ്: വേദികള്‍ കിട്ടാത്ത ഗായകര്‍ക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ദുബായിയില്‍ ഒരു ഗായകന്‍. സൗണ്ട് ക്ലഫ് എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ മ്യൂസിക് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച മെക്‌സിക്കന്‍ അപാരതയുടെ ടൈറ്റില്‍ സോങ് പാടിയ ദുബായിലെ പ്രവാസി മലയാളി സുള്‍ഫിഖിന്റെ നേതൃത്വത്തിലാണ് സൗണ്ട് ക്ലഫ് എന്ന പേരില്‍ യൂടുബ് ചാനല്‍ ആരംഭിച്ചത്. പ്രതിഭ തെളിയിക്കാന്‍ അവസരം കിട്ടാത്തവര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സുള്‍ഫിഖിന്റെ ഈ സംരംഭം.
ദുബായില്‍ നടന്ന ചടങ്ങില്‍ മെക്‌സിക്കന്‍ അപാരത സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണനും റനില്‍ ഗൗതവും ചേര്‍ന്ന് സൗണ്ട് ക്ലഫ് യൂട്യൂബ് ചാനലിന്റെ പ്രകാശനം നിര്‍വഹിച്ചു.

പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ജനങ്ങളിലെത്തിക്കുന്നത് വരെയുള്ള ദൗത്യം സൗണ്ട് ക്ലഫ് നിര്‍വ്വഹിക്കും. സംഗീത സംവിധായകന്‍ റനില്‍ ഗൗതമാണ് വേറി് ഈ ഓണ്‍ലൈന്‍ ചാനലിന്റെ ക്രിയേറ്റീവ് ഹെഡ്. ആര്‍ക്കും എവിടെ നിന്നും സൗണ്ട് ക്ലഫ് യൂട്യൂബ് ചാനലുമായി സഹകരിക്കാം. പൂര്‍ണമായും സംഗീതത്തിന് വേണ്ടി മാത്രമുള്ളതാണ് സൗണ്ട് ക്ലഫെന്ന് അണിയറക്കാര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top