പൂച്ചയുടെ അടികൊണ്ട് ‘കിളിപോയ’ മുതല വെള്ളത്തിലേക്ക് ചാടി; ചൈനാടൗണിലെ സുരാജിന്റെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന മുതല ഓണ്‍ലൈനില്‍ വൈറല്‍

പ്രതീകാത്മക ചിത്രം

മുതലകളെ കാണാന്‍തന്നെ ഒരു ഭീകരതയുണ്ട്. എന്നാല്‍ സ്വതവേ പേടി എന്ന വികാരം ഉള്ള ഒരാള്‍ക്കുമാത്രമേ മറ്റെന്തുകണ്ടാലും പേടി കൂടിയും കുറഞ്ഞും ഉണ്ടാവൂ. കാരണം പേടിക്കാനും വേണം ഒരു ബോധം എന്നാണ് പറയാറ്. അതുകൊണ്ട് ധൈര്യക്കൂടുതല്‍ കൊണ്ടാണോ അതോ ബോധക്കുറവ് കൊണ്ടാണോ എന്നറിയില്ല, ഒരു മുതലയെ കരണത്ത് അടിച്ചോടിക്കുന്ന ഒരു പൂച്ചയുടെ വീഡിയോ വൈറലാവുകയാണ്.

വെള്ളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭാവിക്കുകയായിരുന്നു മുതലയും കൂട്ടുകാരും. ഏറ്റവും മുന്നിലുള്ള മുതല മുന്നോട്ടു നീങ്ങാന്‍ മടിക്കുന്നത് കണ്ട് മറ്റുമുതലകളും കയറിവരാന്‍ മടിക്കുന്നു. ആദ്യത്തെ മുതലയുടെ കണ്ണില്‍ നോക്കി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് കഥാനായകന്‍ പൂച്ച. മുതല ഒന്ന് ഇമയനക്കാന്‍ ഭാവിച്ചതോടെ പൂച്ച ഒറ്റയടിയാണ്. അടി നല്ലവണ്ണം പതിഞ്ഞോ എന്നറിയില്ല, കിട്ടിയപാടെ മുതല വെള്ളത്തിലേക്ക് ചാടി പൂച്ചയില്‍ നിന്ന് രക്ഷപ്പെട്ടു.

ചൈന ടൗണില്‍ സുരാജ് അവതരിപ്പിച്ച ഗൂണ്ടാ സംഘത്തിന്റെ മറ്റൊരു പതിപ്പാണ് മുതലയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൊന്ന്. കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഒടുക്കത്തെ ശക്തിയാണ് എന്നാണ് പൂച്ചയേപ്പറ്റിയുള്ള കമന്റുകള്‍. എന്തായാലും പൂച്ചയേയും അടികൊണ്ട് ഓടുന്ന മുതലയേയും സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.

പൂച്ച മറ്റ് മുതലകളേയും വിരട്ടുന്നുണ്ട്‌

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top