ധനുഷ് നിര്‍മ്മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവീനോ നായകനാകുന്നു

ധനുഷ്, ടൊവീനോ

വിസാരണൈ, കാക്ക മുട്ടയ് എന്നീ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം വേല ഇല്ലാ പട്ടധാരി, നാനും റൗഡി താന്‍, മാരി എന്ന കച്ചവട വിജയം കൈവരിച്ച സിനിമകളും ചെയ്ത് പേരെടുത്ത ധനുഷിന്റെ വാണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. മൃത്യുംജയം എന്ന ഹിറ്റ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവീനോ തോമസ് നായകനാകും.

മലയാള സിനിമയുടെ ആരാധകനായ ധനുഷ്. ബ്ലാക്ക് കോമഡി ശ്രേണിയില്‍ പുരോഗമിക്കുന്ന കഥ കേട്ട് ഇഷ്ടപ്പെട്ട് ചിത്രം മലയാളത്തില്‍ നിര്‍മ്മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. നേഹ അയ്യര്‍ എന്ന പുതുമുഖ നായികയെയാണ് ചിത്രത്തിനായ് തെരഞ്ഞെടുത്തിരിക്കുന്നത്.

ധനുഷ് സംവിധാനം ചെയ്യുന്ന പവര്‍പാണ്ടി എന്ന ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യാനൊരുങ്ങി നില്കുന്ന അവസരത്തിലാണ് മലയാളത്തില്‍ നിര്‍മ്മാതാവായിയുള്ള അരങ്ങേറ്റം. ധനുഷ് നായകനാകുന്ന വേല ഇല്ലാ പട്ടധാരി 2ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top