ആണ് വേഷം ധരിച്ചെത്തി പന്ത്രണ്ടുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കി; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പീഡനം തുടര്‍ന്നു; കൊച്ചിയില്‍ യുവതി അറസ്റ്റില്‍
കൊച്ചി: ആണ്‍വേഷം ധരിച്ചെത്തി പന്ത്രണ്ടുകാരിയെ പ്രകൃതി വിരുദ്ധ പീനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശിനി ചിന്നാവി എന്നു വിളിക്കുന്ന സിനി (26)യെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇവര്‍ പീഡനം തുടര്‍ന്നിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് അറസ്റ്റ്.
ആണ് വേഷത്തിലെത്തിയ സിനി പെണ്‍കുട്ടിയുമായി അടുത്തിടപഴകി പ്രണയബന്ധം സ്ഥാപിക്കുകയായിരുന്നു. സനീഷ് എന്ന പേരിലായിരുന്നു യുവതി പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ആരുമില്ലാത്ത സമയം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടി യുവതിയുടെ ഭീഷണിക്ക് വഴങ്ങുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും സനീഷിന്റെ പേരില്‍ സിനി നല്കിയ പ്രണയ ലേഖനങ്ങള്‍ മാതാപിതാക്കള്‍ കണ്ടെത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ സിനി യുവതിയാണെന്ന് കണ്ടെത്തുതയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സിനിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക