സംഭവിച്ചതിങ്ങനെ, ഉമ്മവെക്കാന്‍ ശ്രമിക്കുമ്പോള്‍ മോഹന്‍ലാല്‍ തള്ളിമാറ്റിയ ആരാധകന്‍ വെളിപ്പെടുത്തലുമായി രംഗത്ത്

ചേര്‍ന്ന് നിന്ന് ഫോട്ടെയടുക്കുന്നതിനിടെ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചതിന് മോഹല്‍ലാല്‍ തട്ടിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ആരാധകന്‍ രംഗത്ത്. കൊല്ലം സ്വദേശിയായ കൈലാസാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് പറഞ്ഞ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിനെ അപമാനിക്കുകയാണെന്ന് കൈലാസ് പറയുന്നു. വളരെ മോശമായി കാര്യമാണിത്. മോഹന്‍ലാലിനെ പോലൊരു നടനെ മലയാള സിനിമയ്ക്ക് ലഭിച്ചത് പുണ്യമാണ്. ലോക സിനിമയില്‍ പോലും ആരാധകരെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു നടന്‍ ഉണ്ടാകില്ല.  ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും കൈലാസ് പറയുന്നു. കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ഇയാള്‍.

ദുബായിലെ അബുദാബിയില്‍വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു സംഭവമുണ്ടായതെന്ന് കൈലാസ് പറയുന്നു. ദുബായിലെ മോഹല്‍ലാല്‍ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് ലാലേട്ടനൊപ്പം ഫോട്ടോയെടുക്കാന്‍ അവസരം നല്‍കണമെന്ന് താനാണ് ആവശ്യപ്പെട്ടത്. വളരെ കുറച്ച് ആളുകള്‍ മാത്രമേ ഫോട്ടോയെടുക്കാന്‍ ഉണ്ടാകുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ഇരുപത്തി അഞ്ചോളം പ്രവര്‍ത്തകര്‍ എത്തുമെന്ന് പറഞ്ഞെങ്കിലും അബുദാബി വരെ എത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ പതിനഞ്ചു പേര്‍ മാത്രമാണ് ലാലേട്ടനെ കാണാന്‍ എത്തിയത്. തങ്ങള്‍ അവിടെ കാത്തിരുന്നു. വളരെ സന്തോഷത്തോടെ ‘മക്കളേ’ എന്നു പറഞ്ഞാണ് ലാലേട്ടന്‍ ഞങ്ങളെ അഭിസംബോധന ചെയ്തത്. ഇതിനിടെ മോഹന്‍ലാല്‍ അവിടെ എത്തുന്നു എന്നറിഞ്ഞ് കുറേ മാധ്യമപ്രവര്‍ത്തകര്‍ അവിയേയ്‌ക്കെത്തി. ഞങ്ങള്‍ക്ക് ഫോട്ടോയെടുക്കാന്‍ അവസരം നല്‍കാതെ അവര്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഇത് ലാലേട്ടനെ വളരെയധികം വിഷമിപ്പിച്ചു. താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല വന്നതെന്നും തന്റെ ‘പിള്ളേര്‍ക്കു’വേണ്ടിയാണ് വന്നതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് ഇയാള്‍ പറയുന്നു. ഇതൊന്നും കാണാതെയാണ് ആളുകള്‍ വിവാദമുണ്ടാക്കുന്നത്. ആദ്യം മുഴുവനായുള്ള വീഡിയോ കാണുകയാണ് വേണ്ടതെന്നും കൈലാസ് പറയുന്നു.

ഉമ്മവെയ്ക്കാന്‍പോയി എന്നുള്ളത് ശരിയാണ്. ലാലേട്ടനോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അത്. ലാലേട്ടന്‍ താനാണെന്നു കരുതിയല്ല തട്ടിമാറ്റിയതെന്നും ഫോട്ടോയെടുക്കാന്‍ വന്ന മറ്റാരോ ആണെന്നാണ് കരുതിയതെന്നും ഇയാള്‍ പറയുന്നു. പിറ്റേന്ന് രാവിലെ ലാലേട്ടനോട് സംസാരിച്ചിരുന്നുവെന്നും ഫോട്ടെയെടുക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞിരുന്നുവെന്നും കൈലാസ് പറയുന്നു. ജീവന്‍ പോകുന്നത് വരെ താനൊരു ലാല്‍ ഫാനായിരിക്കുമെന്നും ഇയാള്‍ പറഞ്ഞുവെയ്ക്കുന്നു.

ചുംബിക്കാന്‍ ശ്രമിക്കുന്ന ആരാധകരെ മോഹന്‍ലാല്‍ തട്ടിമാറ്റുന്നു എന്ന വിധത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മമ്മൂട്ടി ഫാന്‍ാസണ് വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നത് എന്നതായിരുന്നു രസകരമായ വസ്തുത. ഇത് ഞങ്ങളുടെ ഏട്ടന്‍ അല്ലെന്നും ഞങ്ങടെ ഏട്ടന്റെ ഉമ്മവെപ്പ് ഇതല്ലെന്നും അവര്‍ പരിഹസിച്ചിരുന്നു. ഇതാണോ മുഴുവന്‍ സ്റ്റാറിന്റെ ആരാധക സ്‌നേഹമെന്ന് ചോദിച്ചവരും ഉണ്ട്. മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുന്നകായും പറയുന്ന ആരാധകര്‍ എവിടെയെന്നായിരുന്നു ചിലരുടെ സംശയം. മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും അവര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top