”മെസ്സഞ്ചര്‍ ഡേ”;ദിവസേനയുള്ള സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്

സമൂഹ മാധ്യമങ്ങളില്‍ അടിമുടി പരിഷ്‌ക്കാരങ്ങളുടെ കാലഘട്ടമാണ്. വാട്ട്‌സപ്പ് ചിത്രങ്ങളും, വീഡിയോകളും സ്റ്റാറ്റസായി അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന പരിഷ്‌ക്കാരം അവതരിപ്പിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറും മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്.

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായി സ്‌നാപ്പ് ചാറ്റിന് സമാനമായ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ”ഫെയ്‌സ്ബുക്ക് ഡേ” എന്ന പുതിയ സംവിധാനം വഴി ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിഷ്വല്‍ സ്റ്റാറ്റസ് ഇനി മുതല്‍ അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

പുതിയ സംവിധാനം അനുസരിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 24 മണിക്കൂര്‍ നേരത്തേക്ക് സ്റ്റാറ്റസ്സായി അപ്പ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കും. സ്റ്റാറ്റസ് കാണേണ്ട സുഹൃത്തുക്കളെ ഒരോ വ്യക്തികള്‍ക്കും തീരുമാനിക്കാം. സ്‌നാപ്പ് ചാറ്റിന് സമാനമായത് പോലെ ഒരു ദിവസം ഒന്നിലേറെ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ക്ക് പ്രതികരിക്കുവാനുള്ള സംവിധാനവും പുതിയ അപ്പ്‌ഡേറ്റ് വഴി ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഉടന്‍ തന്നെ പുതിയ അപ്പ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് ഫെയ്‌സ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top