special page

‘ടിവി കണ്ട്ക്ക്ണാ?കളറില്ലേലും ഷൂപ്പറാ!’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയുടെ ഗൃഹാതുരത്വം സമ്മാനിച്ച് ബഷീറിന്റെ പ്രേമലേഖനത്തിലെ ‘ഷൂപ്പര്‍’ ഗാനമെത്തി

പ്രതീകാത്മക ചിത്രം

പണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയും ടിവി കാണാന്‍ വൈകുന്നേരമുള്ള ആളുകളുടെ ഒത്തുകൂടലും ഓര്‍മിപ്പിച്ച് ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. പഴയ ടിവികാണലിന്റെ ഓര്‍മകളോടൊപ്പം ഗൃഹാതുരത്വവുമുണര്‍ത്തിയാണ് ഗാനം പുരോഗമിക്കുന്നത്. ഗാനത്തിന് മികച്ച സ്വീകരണമാണ് കാഴ്ച്ചക്കാര്‍ നല്‍കുന്നത്. പുറത്തിറങ്ങി രണ്ടുദിവസം ആകുമ്പോള്‍ത്തന്നെ ഒരുലക്ഷം പേരോളം ഗാനം കണ്ടുകഴിഞ്ഞു.

നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെ വീട്ടിലാവും ടിവി. വൈകുന്നേരമായാല്‍പ്പിന്നെ അവിടെ കല്യാണവീടുപോലെ തിരക്കാണ്. അവിടെ കൂടിയിരിക്കുന്ന ആളുകള്‍ തമ്മിലുള്ള ബന്ധവും, പുതിയ ബന്ധങ്ങളുടെ ഉടലെടുപ്പുകളും കരച്ചിലും ചിരിയും എല്ലാം ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഷീലയും ഫര്‍ഹാന്‍ ഫാസിലുമുള്‍പ്പെടെ നിരവധി താരങ്ങള്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ അവസാന ഭാഗത്തെ ഇന്ദ്രന്‍സിന്റെ കിടിലന്‍ ഡാന്‍സും കൗതുകകരമാണ്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിനുശേഷം ഫര്‍ഹാന്‍ ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. അജു വര്‍ഗീസ്, നോബി മാര്‍ക്കോസ്, സുനില്‍ സുഗത, ഹരീഷ് പെരുമണ്ണ തുടങ്ങിയ ഹാസ്യതാരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കും. നടി ഷീല വളരെക്കാലം കൂടി സ്‌ക്രീനില്‍ വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. സന അല്‍ത്താഫാണ് നായിക. വിഷ്ണു മോഹന്‍ സിതാര സംഗീതം നിര്‍വഹിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top