പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

അരുണ്‍ ജെയ്റ്റ്‌ലി

ദില്ലി: രാജ്യപുരോഗതി ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത്. കള്ളപ്പണം ഇല്ലാതാക്കുക എന്നത് ലക്ഷ്യമിട്ടാണ് രാജ്യത്ത് നിലവില്‍ പ്രചാരത്തിലുണ്ടായിരുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി പകരം പുതിയ നോട്ടുകള്‍ അവതരിപ്പിച്ചത്.

രാജ്യത്ത് പുതിയതായി അവതരിപ്പിച്ച രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് യാതൊരുവിധ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക് സഭയെ അറിയിച്ചു. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചാണ് പകരം രണ്ടായിരം രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്.

റിസര്‍വ്വ് ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ 12.44 ലക്ഷം കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്ന നീക്കമാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതോടെ സംജാതമായതെന്ന് അദ്ദേഹം വിലയിരുത്തി.

റിസര്‍വ്വ് ബാങ്ക് ചെസ്റ്റ് ബ്രാഞ്ചുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളവയില്‍ കള്ളനോട്ട് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ശേഷം ധനസ്ഥിതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്തിയാല്‍ മാത്രമേ നോട്ട് അസാധുവാക്കല്‍ വിലയിരുത്തുവാന്‍ സാധിക്കുകയുള്ളെന്നും അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ വര്‍ധിച്ചത് ജിഡിപി വര്‍ധനയ്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top