പറക്കും കാറുകളുമായി എയര്‍ബസ്; വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കമ്പനി

എയര്‍ബസ് പോപ്പപ്പ്

റോഡ് ഗതാഗത തിരക്കുമൂലം കഷ്ടപ്പെടുമ്പോള്‍ നാം ഒരിക്കലെങ്കിലും ഓര്‍ത്തുപോയിട്ടുണ്ട് നമ്മുടെ കാറിന് പറക്കാന്‍ സാധിക്കുമായിരുന്നെങ്കിലെന്ന്. അതുപോലെ ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍, ഇന്ധനം വളരെക്കുറച്ച് ഉപയോഗിക്കുന്നവ എന്നിങ്ങനെ പുതുതലമുറ കാറുകള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നുമുണ്ട്. എന്നാല്‍ പ്രായോഗികമായി നിരത്തിലെത്തിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നുമാത്രം.

വിമാന നിര്‍മാതാക്കളായ എയര്‍ബസ് രണ്ടും കല്‍പ്പിച്ചുതന്നെയാണ ഈ രംഗത്ത് ഗവേഷണം നടത്തുന്നത്. ചെറുകാറുകള്‍ക്ക് പറക്കാന്‍ സാധിച്ചങ്കില്‍ എന്ന സാധാരണക്കാരന്റെ ചിന്ത തന്നെയാണ് ഇവിടെ എയര്‍ബസിനുമുള്ളത്. ഇക്കാര്യത്തില്‍ അവര്‍ ഏകദേശ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ജനീവ ഓട്ടോഷോയില്‍ ഇത്തരം ഉഗ്രനൊരു കാര്‍-വിമാനം അവര്‍ അവതരിപ്പിക്കുകയും ചെയ്തു.

താനെ ഓടിച്ചുപോകുന്ന ഒരു കൊച്ചുകാറാണ് എയര്‍ബസ് അവതരിപ്പിച്ചത്. പിന്നില്‍ യാത്രക്കാരന്‍ വെറുതേയിരിക്കുകയേ വേണ്ടൂ. ഇനി ഈ കാറില്‍ പറക്കണമെന്നുണ്ടെങ്കില്‍ അതിന്റെ വീലുകള്‍ അവിടെ ഉപേക്ഷിച്ച് നാല് പ്രൊപ്പല്ലറുകള്‍ അടങ്ങിയ ഒരു സംവിധാനം താനെ ബന്ധിതമാവുകയും കാറിലുള്ള യാത്രക്കാരുടെ ക്യാബിനെ ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു.

പൂര്‍ണമായും വൈദ്യുതിയിലാണ് ഈ കാര്‍ പ്രവര്‍ത്തിക്കുക. എയര്‍ബസ് പോപ്പപ്പ് എന്നാണ് വാഹനത്തിന്റെ പേര്. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു പദ്ധതിയാണ് കമ്പനിയുടെ മനസിലെന്നാണ് സൂചന. ഒരു എയര്‍ ടാക്‌സി സര്‍വീസ് ആയിരിക്കാം കമ്പനിയുടെ മനസില്‍. എന്തായാലും സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല ഇത് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top