പുരുഷ ഗൈനക്കോളജിസ്റ്റ് പെണ്ണിന്റെ ഔറത്ത് കാണുന്നത് ഹറാം; മുസ്‌ലീം സ്ത്രീകള്‍ പ്രസവിക്കാന്‍ അമുസ്‌ലീം ഗൈനക്കോളജിസ്റ്റിനെ സമീപിക്കരുതെന്ന് മത പണ്ഡിതന്‍; വീഡിയോ വൈറല്‍

മുസ്‌ലീം സ്ത്രീകള്‍ പ്രസവിക്കാന്‍ അമുസ്‌ലീം ഗൈനക്കോളജിസ്റ്റിനെ സമീപിക്കരുതെന്ന് മത പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹൂദവി. ആദ്യം ഇവര്‍ നോക്കേണ്ടത് മുസ്‌ലീമായ വനിതാ ഗൈനക്കോളജിസ്റ്റുകള്‍ ഉണ്ടോ എന്നാണ്. അവരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മാത്രം അമുസ്‌ലീമായ വനിതാ ഗൈനക്കോളജിസ്റ്റിനെ കാണാം. അതും കിട്ടിയില്ലെങ്കില്‍ അള്ളാഹുവിനെ ഭയപ്പെടുന്ന മുസ്‌ലീം പുരുഷ ഡോക്ടര്‍മാരെ കാണാം. എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രനേ ഒരു പുരുഷ േേഡാക്ടറെ സമീപിക്കാന്‍ പാടുള്ളുവെന്നും സിംസാറുല്‍ പറയുന്നു. ഭാര്യയെ ചികിത്സിക്കാന്‍ കൊണ്ടുപോകുന്ന ഭര്‍ത്താക്കന്മാര്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ കൃത്യത വരുത്തണമെന്നും സിംസാറുല്‍ പറയുന്നു. സിംസാറുല്ലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗൈനക്കോളജിസ്റ്റ് എന്നു പറഞ്ഞാല്‍ സ്ത്രീകളുടെ ഔറത്ത് (നഗ്നത) കാണുന്നവരാണ്. പുരുഷന്മാര്‍ സ്ത്രീകളുടെ ഔറത്ത് കണ്ടാല്‍ എന്താണവസ്ഥയെന്ന് മതപണ്ഡിതന്‍ ചോദിക്കുന്നു. പ്രസവ സമയത്ത് ഭാര്യയെ മുസ്‌ലീമോ അമുസ്‌ലീമോ ആയ പുരുഷ ഡോക്ടര്‍മാര്‍ക്ക് നോക്കാന്‍ വിട്ടു നല്‍കിയിട്ട് ഭര്‍ത്താക്കന്മാര്‍ ഇറങ്ങി നിന്നു കൊടുക്കുകയാണ്. പുരുഷന്മാര്‍ അങ്ങനെ ചെയ്യുന്നത് ഹറാമാണ്. അള്ളാഹുവിന്റെ മുന്‍പില്‍ അത് കുറ്റമാണ്. സ്ത്രീകള്‍ പ്രസവ സമയത്തോ അല്ലാതെയോ മുസ്‌ലീമായ ഗൈനക്കോളജിസ്റ്റിനെ തന്നെ കാണമണമെന്നും സിംസാറുല്‍ പറയുന്നു. മുസ്‌ലീം ഗൈനക്കോളജിസ്റ്റിനു വേണ്ടി കോട്ടക്കലിലേക്കോ ചെമ്മാട്ടിലേക്കോ ഒരല്‍പം ദൂരം യാത്ര ചെയ്താലും കുഴപ്പമില്ലയെന്നും അദ്ദേഹം പറയുന്നു.

ഭാര്യയെ പ്രസവത്തിന് കയറ്റുന്ന സമയത്ത് ഡോക്ടറെ അകത്താക്കിയ ശേഷം ഭര്‍ത്താക്കന്മാര്‍ പുറത്തു കാത്തുനില്‍ക്കുകയാണ്. ഇത് അധികമാരും ശ്രദ്ധിക്കാറില്ല. പുരുഷ ഡോക്ടര്‍മാരാണ് പ്രസമെടുക്കുന്നതെങ്കില്‍ ഭര്‍ത്താക്കന്മാര്‍ കൂടെയുണ്ടായിരിക്കണം. പ്രസവ സമയത്ത് മുസ്‌ലീം സ്ത്രീകളുടെ ഔറത്ത് പുരുഷ േേഡാക്ടര്‍മാരും നഴ്‌സുമ്മാരും കാണും. അതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ നിര്‍ബന്ധമായും ഭാര്യമാര്‍ക്കൊപ്പം നിര്‍ക്കണം. ഭാര്യയുടെ മതവിശ്വാസങ്ങള്‍ സംരക്ഷിക്കേണ്ടത് പുരുഷന്മാരുടെ ബാധ്യതയാണ്. ഭാര്യമാരുടെ ഔറത്ത് അന്യ പുരുഷന്മാര്‍ കാണുന്നത് കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന ഭര്‍ത്താക്കന്മാരുടെ പേര് ദയൂസ് എന്നാണെന്നും മതപണ്ഡിതന്‍ പറയുന്നു.

സ്ത്രീകള്‍ കരുതലോടെയിരിക്കണം. വെറുതെയങ്ങ് പ്രസവിച്ച് വരാമെന്ന് കരുതരുത്. ഡോക്ടര്‍മാരെ നോക്കുമ്പോള്‍ നല്ലതുപോലെ ശ്രദ്ധിക്കണം. മുസ്‌ലീം സ്ത്രീകള്‍ ഗൈനക്കോളജിസ്റ്റാകാന്‍ പഠിക്കുന്നത് നല്ലതാണെന്നും സിംസാറുല്‍ പറഞ്ഞുവെയ്ക്കുന്നു.

മുസ്‌ലീം സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്ന് പറഞ്ഞ ആളാണ് സിംസാറുല്‍. മുസ്‌ലീങ്ങള്‍ കണ്ണു വൃക്കയും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ അവ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ഹറാമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

സിംസാറുല്‍ ഹഖ് ഹൂദവിയുടെ പ്രസംഗം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top