‘എന്റെ സുഹൃത്ത് രക്തസാക്ഷിയായിരിക്കുന്നു, ഇനി ആരാണ് എനിക്ക് കളിക്കൂട്ടുകാരനാകുക’; സുഹൃത്തിന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരയുന്ന 9 വയസുകാരന്; കശ്മീരിന്റെ ദുരന്തമുഖമായി ഈ ചിത്രം

ബുര്‍ഹാന്‍ ഫയാസ്
ശ്രീനഗര്‍: വെടിവെയ്പുകളും സംഘര്‍ഷങ്ങളും വിട്ടൊഴിഞ്ഞിട്ട് കശ്മീര്‍ ജനതയ്ക്ക് സമാധാനപൂര്‍ണ്ണമായ ഒരു ജീവിതമില്ല. എപ്പോള്‍ വേണമെങ്കിലും ജീവന് നഷ്ടപ്പെടാം, ഉറ്റവര്‍ വിട്ടകലാം. അങ്ങനെയുള്ള കശ്മീരിന്റെ മറ്റൊരു ദുരന്ത മുഖമായി മാറിയിരിക്കുകയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബുര്‍ഹാന്‍ ഫയാസ്. പ്രിയസുഹൃത്തിന്റെ മരണാനന്തര ചടങ്ങില്‍ നിയന്ത്രണം വിട്ടു കരയുന്ന ഫയാസിന്റെ ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ കശ്മീരിന്റെ കലുഷിതാവസ്ഥയെ വീണ്ടും ചര്ച്ചയ്ക്കുകൊണ്ടുവന്നിരിക്കുന്നത്. കരയുന്നതിനിടയില്‍ അവന് വിളിച്ചു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ആര്‍ക്കും കഴിഞ്ഞില്ല.

ബുര്‍ഹാന്‍ ഫയാസ് (Waseem Andrabi / HT Photo)
തന്റെ സുഹൃത്ത് രക്ഷസാക്ഷിയായിരിക്കുന്നുവെന്ന് ബുര്‍ഹാന്‍ മനസിലാക്കിയിരിക്കുന്നു. പക്ഷേ അവന് കൊല്ലപ്പെട്ടത് എന്തിനാണെന്ന് ബുര്‍ഹാന്‍ മനസിലാകുന്നില്ല. അവന് കൊല്ലപ്പെട്ടത് എന്തിനാണെന്നാണ് ബുര്‍ഹാന്റെ ചോദ്യം. തന്റെ കൂടി ഇനി ആരാണ് കളിക്കാന്‍ ഉണ്ടാകുക എന്നും ബുര്‍ഹാന്‍ ചോദിക്കുന്നു.
ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ പ്രകടനക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തപ്പോഴാണ് ഫയാസിന്റെ സുഹൃത്ത് അമിര്‍ കൊല്ലപ്പെട്ടത്. കഴുത്തിനായിരുന്നു അമിറിന് വെടിയേറ്റത്. അമിറിന്റെ സ്വദേശമായ ബെഗുംഭാഗില് നടന്ന മരണാനന്തര ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസ് പാകിസ്താനി കവി ഫായിസ് അഹമ്മദ് ഫായിസ് ഉള്‍പ്പെടെയുള്ളവര്‍ ബുര്‍ഹാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക